മുന്നിൽ തെരഞ്ഞെടുപ്പ്: നടത്തിയത് കുടിശിക കൊടുത്തുതീർക്കൽ പ്രഖ്യാപനം
text_fieldsമുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങളിൽ വിവിധ പദ്ധതികൾക്കായി മാസങ്ങളായുള്ള കുടിശിക കൊടുത്തുതീർക്കലും. നെല്ല് സംഭരണത്തിൽ ബാക്കി നൽകാനുള്ള തുക ഉടൻ അനുവദിക്കാൻ കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ തുക കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ചെലവുകൾക്കായി 194 കോടി രൂപ അനുവദിക്കും.
ലെപ്രസി, കാൻസർ, ക്ഷയരോഗികൾക്ക് ധനസഹായം നൽകുന്നതിന് പണം അനുവദിക്കും. കാസ്പ്, കെ.ബി.എഫ് പദ്ധതികളുടെ നടത്തിപ്പിനായി കുടിശ്ശിക നിവാരണത്തിന് അധികം വേണ്ട തുക കൂടി ചേർത്ത് ഐ.ബി.ഡി.എസ് മുഖേന പണം അനുവദിക്കും. ആരോഗ്യകിരണം, ശ്രുതിതരംഗം പദ്ധതികൾക്ക് പൂർണ്ണമായും തുക അനുവദിക്കും.
മരുന്ന് വിതരണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ കെ.എം.എസ്.സി.എല്ലിന് 914 കോടി രൂപ അനുവദിക്കും. സപ്ലൈകോ-വിപണി ഇടപെടൽ ഇനത്തിൽ കുടിശ്ശിക തീർക്കുന്നതിനായി 110 കോടി അനുവദിക്കും. വയോമിത്രം 30 കോടി, സ്നേഹപൂർവ്വം 43.24 കോടി, ആശ്വാസകിരണം 6.65 കോടി, സ്നേഹസ്പർശം 25 ലക്ഷം, മിഠായി 7.99 കോടി, വി കെയർ 24 ലക്ഷം എന്നിങ്ങനെയാണ് മറ്റ് പദ്ധതികൾക്ക് അനുവദിക്കുന്ന കുടിശിക വിഹിതം.
2025 മാർച്ച് മാസം വരെയുള്ള പുതിയ അപേക്ഷകൾ പരിഗണിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. ആശ്വാസകിരണം പദ്ധതിക്ക് 55 കോടി രൂപയും സമാശ്വാസം പദ്ധതിക്ക് 3.1 കോടി കൂടി രൂപയും വേണ്ടി വരും.
കുടിശ്ശിക ഉൾപ്പെടെ മൊത്തം ആവശ്യമായ 146.48 കോടി അനുവദിക്കും. പ്രവാസി ക്ഷേമബോർഡിെന്റ പെൻഷൻ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ 70 കോടിരൂപ, ഖാദി ബോർഡ്, കരകൗശല വികസന കോർപറേഷൻ, ബാംബൂ കോർപ്പറേഷൻ, മരം കയറുന്നവർക്കുള്ള പെൻഷൻ, തോട്ടം തൊഴിലാളികൾക്കു ഉള്ള ധനസഹായം, വൃദ്ധസദന കൗൺസിലർമാർക്കുള്ള ഓണറേറിയം എന്നിവക്കായി 76.26 കോടി രൂപ, ബജറ്റ് വിഹിതം ഇല്ലാത്ത സുരഭി, ഹാൻവീവ്, ഹാൻടെക്സ് എന്നിവക്ക് കുടിശ്ശിക തീർക്കാൻ 20.61 കോടി രൂപ എന്നിങ്ങണെയും നൽകും.
കരാറുകാരുടെ കുടിശിക തീർക്കാൻ 3094 കോടി
തിരുവനന്തപുരം: കരാറുകാരുടെ കുടിശ്ശിക കൊടുത്തുതീർക്കാൻ 3094 കോടി രൂപ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയ 1000 കോടി രൂപ ഈ സാമ്പത്തിക വർഷം ഡിസംബർ 31 വരെ സമർപ്പിക്കുന്ന ബില്ലുകൾക്ക് ബി.ഡി.എസ് ഒഴിവാക്കി നേരിട്ട് തുക അനുവദിക്കും.
കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന നടപ്പാക്കുന്ന 10 പദ്ധതികൾക്കുള്ള കുടിശ്ശിക തിർക്കുന്നതിനായി 88.38 കോടി രൂപ അനുവദിക്കും. വകുപ്പുകളുടെ ബജറ്റ് വിഹിതത്തിൽ നിന്ന് നൽകുന്ന ധനസഹായ പദ്ധതികളുടെ കുടിശ്ശിക ഉൾപ്പെടെ കൊടുത്തുതീർക്കാൻ 498.36 കോടി രൂപ അധികമായി നൽകും.
തണൽ-പദ്ധതി മത്സ്യ തൊഴിലാളി കുടുംബങ്ങൾക്കുള്ള ധനസഹായം 207.40 കോടി, ഖാദി തൊഴിലാളികൾക്കുള്ള പൂരക വരുമാന പദ്ധതിക്ക് 44 കോടി, ഖാദി സ്ഥാപനങ്ങൾക്കും ഖാദിബോർഡിന് കിഴിലുള്ള പ്രോജക്ട്ടുകൾക്കും അനുവദിക്കുന്ന റിബേറ്റ് 58 കോടി, ഖാദിതൊഴിലാളികൾക്കുള്ള ഉത്സവബത്തയും ഉത്പാദന ഇൻസെൻറ്റിവും 2.26 കോടി, യൂണിഫോം വിതരണത്തിന്റെ ഭാഗമായി കൈത്തറി തൊഴിലാളികൾക്കുള്ള കൂലിയും റിബേറ്റും 50 കോടി, പട്ടികജാതി മിശ്രവിവാഹിതർക്കുകള്ള ധനസഹായം 64 കോടി, പട്ടികവർഗ മിശ്രവിവാഹിതർക്കുകള്ള ധനസഹായം 1.17 കോടി, മിശ്രവിവാഹിതർക്കുള്ള ധനസഹായം 11.85 കോടി, വന്യമൃഗ അക്രമണങ്ങൾക്ക് ഇരയാകുന്നവർക്കുള്ള ധനസഹായം 16 കോടി രൂപ, മലബാർ ദേവസ്വത്തിന്റെ കിഴിലുള്ള ആചാര്യ സ്ഥാനിയർ, കോലധാരികൾ എന്നിവർക്കുള്ള ധനസഹായം 82 ലക്ഷം, പമ്പിങ് സബ്സിഡി 42.86 കോടി എന്നിങ്ങനെയാണ് മറ്റ് പദ്ധതികൾക്കായി പ്രഖ്യാപിച്ച തുക.
പട്ടികജാതി, വർഗ
വിദ്യാർഥികളുടെ
സ്കോളർഷിപ്പിന്
303.8 കോടി
തിരുവനന്തപുരം: പട്ടികജാതി, വർഗ വിദ്യാർഥികൾക്കുള്ള വിവിധ സ്കോളർഷിപ്പുകളും അധിക ധനസഹായവും കൊടുത്തുതീർക്കാൻ 303.8 കോടി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക്ക് സ്കോളർഷിപ്പ് അധിക ധനസഹായം, ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ്, അനാരോഗ്യകരമായ ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരുടെ മക്കൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് എന്നിവക്ക് സംസ്ഥാന വിഹിതമായി 18.20 കോടി രൂപ ഒറ്റത്തവണയായും അധിക ധനസഹായമായി 220.25 കോടി രൂപയും അനുവദിക്കും. പട്ടികവർഗ വിദ്യാർഥികൾക്കുള്ള പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് 40.35 കോടി രൂപ ഒറ്റത്തവണയായി അനുവദിക്കും. മത്സ്യതൊഴിലാളി വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പിന് 25 കോടി രൂപ അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

