തെരഞ്ഞെടുപ്പ് വിജയം സന്തോഷമുണ്ടാക്കുന്നു; ആഘോഷിക്കാനുള്ള സമയമല്ലിത് -പിണറായി
text_fieldsതിരുവനന്തപുരം: കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രം തിരുത്തിയ ജനവിധിയാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനവിധി സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ, ഇത് ആഘോഷിക്കേണ്ട സമയമല്ലെന്നും പിണറായി പറഞ്ഞു. ജയം വിനയപൂർവം ജനങ്ങൾക്ക് സമർപ്പിക്കുകയാണെന്നും പിണറായി വ്യക്തമാക്കി.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ആഘോഷത്തിനൊരുങ്ങിയ പലരും അതിൽ നിന്ന് പിൻവാങ്ങുകയാണെന്നും പിണറായി വ്യക്തമാക്കി. വിജയത്തിന്‍റെ നേരവകാശികൾ ജനങ്ങൾ. ജനങ്ങളെ വിശ്വസിച്ചത് കൊണ്ടാണ് കൂടുതൽ സീറ്റു കിട്ടുമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കണക്കുകൾ പറയുന്ന പതിവ് വാർത്താ സമ്മേളനത്തിലാണ് പിണറായിയുടെ പ്രതികരണം.
ആപൽഘട്ടത്തിൽ നാടിനെ നയിച്ചത് ജനം നേരിട്ട് അനുഭവിച്ചറിഞ്ഞതാണ്. വിഷമസ്ഥിതിയാണെങ്കിലും വികസനപ്രവർത്തനങ്ങൾ മുടങ്ങില്ലെന്നും പിണറായി കൂട്ടിച്ചേർത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുസർക്കാറിന് വൻ ഭൂരിപക്ഷമാണ് ലഭിച്ചത്. 99 സീറ്റ് നേടിയാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടത് സർക്കാർ വീണ്ടും അധികാരത്തിലേക്ക് എത്താൻ പോകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.