Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിശറി, കളിപ്പാട്ടം,...

വിശറി, കളിപ്പാട്ടം, ബലൂൺ... സമ്മാനങ്ങളുമായി ഇലക്ഷൻ ‘സാന്റ’മാർ

text_fields
bookmark_border
വിശറി, കളിപ്പാട്ടം, ബലൂൺ... സമ്മാനങ്ങളുമായി ഇലക്ഷൻ ‘സാന്റ’മാർ
cancel

കൊ​ച്ചി: ക്രി​സ്മ​സ് വേ​ള​യി​ൽ കു​ട്ടി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ളു​മാ​യി എ​ത്തു​ന്ന സാ​ന്‍റാ​ക്ലോ​സി​നെ ഓ​ർ​മി​പ്പി​ക്കു​ന്നു​ണ്ട്​ ഈ ​വോ​ട്ടു​​കാ​ലം. വീ​ടു​ക​യ​റി നോ​ട്ടീ​സും സ്ലി​പ്പും ന​ൽ​കു​ന്ന പ​ര​മ്പ​രാ​ഗ​ത പ്ര​ചാ​ര​ണം ഇ​ക്കു​റി ഏ​റെ​​ക്കു​റെ കൈ​യൊ​ഴി​ഞ്ഞ പാ​ർ​ട്ടി​ക​ൾ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ഹ്​​ന​വും മു​ഖ​വും പേ​രും വോ​ട്ട​ർ​മാ​രു​ടെ മ​ന​സ്സി​ൽ മാ​യാ​തെ പ​തി​പ്പി​ക്കാ​ൻ സ​മ്മാ​ന​ങ്ങ​ളു​മാ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. വാ​യി​ക്കാ​ൻ മെ​ന​ക്കെ​ടാ​തെ വ​ലി​ച്ചെ​റി​യു​ന്ന നോ​ട്ടീ​സ്​ പോ​ലെ​യ​ല്ല ഇ​വ. ചി​ല​തെ​ല്ലാം തെ​ര​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞാ​ലും സൂ​ക്ഷി​ച്ചു​​വെ​ക്കാം, ഉ​പ​യോ​ഗി​ക്കാം. അ​തു​ത​ന്നെ​യാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ല​ക്ഷ്യ​വും. ഓ​രോ പ്രാ​യ​ക്കാ​രു​ടെ​യും അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ, എ​ന്നാ​ൽ കൗ​തു​കം നി​റ​ഞ്ഞ സാ​മ​ഗ്രി​ക​ളാ​ണ്​ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ചൂ​ട്​ കാ​ല​മാ​യ​തി​നാ​ൽ ഇ​ക്കൂ​ട്ട​ത്തി​ൽ ഡി​മാ​ൻ​ഡ്​ ഏ​റെ വി​ശ​റി​ക്കാ​ണ്. ഒ​ട്ടു​മി​ക്ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും വി​വി​ധ മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​വും ​ചി​ഹ്​​ന​വും പേ​രും ആ​ലേ​ഖ​നം ചെ​യ്ത പ​ല വ​ലു​പ്പ​ത്തി​ലും രൂ​പ​ത്തി​ലു​മു​ള്ള വി​ശ​റി​ക​ൾ രം​ഗ​ത്തി​റ​ക്കി​യി​ട്ടു​ണ്ട്. ‘സെ​റ്റാ​ണ്​’, ‘മാ​റാ​തെ ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ൽ’, ‘മ​റ​ക്ക​രു​ത്’, ‘നാ​ടി​ന്‍റെ ന​ന്മ​ക്ക്’​​ തു​ട​ങ്ങി​യ ടാ​ഗ്​ ലൈ​നു​ക​ളും മു​ന്ന​ണി​ക​ളു​ടെ പ്ര​ചാ​ര​ണ മു​​ദ്രാ​വാ​ക്യ​ങ്ങ​ളു​മെ​ല്ലാം ഇ​വ​യി​ൽ ഇ​ടം​പി​ടി​ക്കു​ന്നു.

ഇ​തേ സ്വ​ഭാ​വ​ത്തി​ലു​ള്ള​താ​ണ്​ പ​ല വ​ലു​പ്പ​ത്തി​ലും നി​റ​ത്തി​ലു​മു​ള്ള​ തൊ​പ്പി​ക​ളും. സ​മ്മേ​ള​ന​ത്തി​നും റാ​ലി​ക്കു​മെ​ല്ലാം ഈ ​തൊ​പ്പി ധ​രി​ച്ചാ​ണ്​ പ്ര​വ​ർ​ത്ത​ക​ർ എ​ത്തു​ന്ന​ത്. ചി​ല​രാ​ക​ട്ടെ, മാ​ധ്യ​മ​ങ്ങ​ളു​ടെ കാ​മ​റ​ക​ളെ ല​ക്ഷ്യ​മി​ട്ടും ഇ​ത്ത​രം ‘അ​ണി​ഞ്ഞൊ​രു​ക്കം’ ന​ട​ത്തു​ന്നു​ണ്ട്. ചി​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ചി​ത്ര​വും ചി​ഹ്​​ന​വും വോ​ട്ട​ഭ​ർ​ഥ​ന​യു​മെ​ല്ലാം പ​തി​പ്പി​ച്ച കീ​ചെ​യി​ൻ, ബ​ലൂ​ൺ, ടീ ​ഷ​ർ​ട്ടു​ക​ൾ, സ്കാ​ർ​ഫ്, റി​ബ​ൺ തു​ട​ങ്ങി​യ​വ​യും വ്യാ​പ​ക​മാ​യി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. ഓ​ട്ടോ​റി​ക്ഷ പോ​ലു​ള്ള ക​ളി​പ്പാ​ട്ട​ങ്ങ​ളും കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ന്നു. ഇ​വ രൂ​പ​ക​ൽ​പ​ന ചെ​യ്യാ​നും യ​ഥാ​സ​മ​യം ത​യാ​റാ​ക്കി ന​ൽ​കാ​നും ഒ​ട്ടേ​റെ സ്ഥാ​പ​ന​ങ്ങ​ളും രാ​പ്പ​ക​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​​ ദി​വ​സ​വും ഇ​ത്ത​രം സാ​മ​ഗ്രി​ക​ൾ വ​ൻ​തോ​തി​ൽ ‘വോ​ട്ടു​​തേ​ടി’​യെ​ത്തും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionassembly electionKerala
News Summary - Election 'Santas' with gifts like balloons, toys, and more
Next Story