Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേന്ദ്രത്തിലെ വിജയം ആഘോഷിക്കാനാകാതെ ബി.െജ.പി ആസ്ഥാനം
text_fieldsbookmark_border
തിരുവനന്തപുരം: കേന്ദ്രത്തില്‍ സമഗ്രാധിപത്യത്തോടെ പാര്‍ട്ടി വീണ്ടും അധികാരത്തിലേ ക്ക് എത്തുമ്പോഴും മൂകമാണ് തിരുവനന്തപുരം കുന്നുകുഴിയിലെ ബി.ജെ.പി ആസ്ഥാനം. പുറത്തൊര ുക്കിയ കൂറ്റന്‍ സ്ക്രീനില്‍ കണ്ണുംനട്ട് വിരലിലെണ്ണാവുന്ന പ്രവര്‍ത്തകർ. പാര്‍ട്ടി ഓഫിസിനുള്ളില്‍ നേതാക്കളുടെ തിരക്ക്. കൂടിയിരുന്നുള്ള ചര്‍ച്ചകള്‍. ആരുടെയും മുഖത്ത് അമിതാഹ്ലാദമില്ല. കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന് ഉറപ്പായിട്ടും ഉച്ചനേരത്തെ കാഴ്ചയായിരുന്നു ഇത്. ബിഗ് സ്ക്രീനില്‍ എന്‍.ഡി.എ ലീഡ് നില 300 സീറ്റ് മറികടന്നിരുന്നു. ഭരണം നിലനിർത്തിയതിൽ സന്തോഷമുണ്ടെങ്കിലും പങ്കുെവക്കാന്‍ കഴിയാത്ത അവസ്ഥ.
വേട്ടെണ്ണലിെൻറ ആദ്യമണിക്കൂറുകളില്‍ ആഹ്ലാദം പങ്കിട്ട ബി.ജെ.പി ക്യാമ്പ് പെട്ടെന്നാണ് നിശ്ശബ്ദമായത്. തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ലീഡ് ചെയ്യുന്നുവെന്ന വിവരമാണ് ആദ്യം പുറത്തുവന്നത്. അതോടെ പാര്‍ട്ടി ആസ്ഥാനം സജീവമായി. എന്നാല്‍, ആദ്യ രണ്ട് മണിക്കൂറിനുള്ളില്‍ ചിത്രം മാറി. ശശി തരൂർ മുന്നിൽ കയറി. ലീഡ് കിട്ടുമെന്ന് പ്രതീക്ഷിച്ച ഭാഗങ്ങളില്‍ കുമ്മനം പിറകിൽപോയി. നേതാക്കളുടെ മുഖത്ത് മ്ലാനത. കണക്കുകൾ ഒന്നടങ്കം പിഴച്ചു. ഈ സമയം കേന്ദ്രത്തില്‍ ബി.ജെ.പി ഭരണം ഉറപ്പിച്ചിരുന്നു.
എന്നാല്‍, അതില്‍ സന്തോഷിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ബി.ജെ.പി ക്യാമ്പ്. പാർട്ടി പ്രതീക്ഷവെച്ച പത്തനംതിട്ടയിലും രക്ഷയില്ലെന്ന് വൈകാതെ നേതാക്കൾക്ക് ബോധ്യമായി. വൈകീട്ട് സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന്‍പിള്ളയുടെ പത്രസമ്മേളനത്തിന് മുമ്പ് വന്‍ ആഘോഷങ്ങളില്ലാതെ ലഡുവിതരണം. വോട്ട് വിഹിതം കൂടിയെന്ന് അവകാശപ്പെടുന്ന നേതാക്കളുടെ മുഖത്തും ദേശീയവിജയത്തിെൻറ തെളിച്ചം കണ്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story