Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാളെ അറിയാം തദ്ദേശ...

നാളെ അറിയാം തദ്ദേശ ഫലം...

text_fields
bookmark_border
നാളെ അറിയാം തദ്ദേശ ഫലം...
cancel

കാസർകോട് ശാന്തം

കാസർകോട് തെരഞ്ഞെടുപ്പ് പൊതുവേ സമാധാനപരമായിരുന്നു. ചിലയിടങ്ങളിൽ വോട്ടുയന്ത്രങ്ങൾ പണിമുടക്കിയതൊഴിച്ചാൽ തെരഞ്ഞെടുപ്പിൽ ഇതുവരെ കാണാത്ത ശാന്തതയാണ് അനുഭവപ്പെട്ടത്. എന്നാൽ, വൈകീട്ട് പോളിങ് അവസാനിച്ചപ്പോൾ പിലിക്കോട് നേരിയ സംഘർഷമുണ്ടായിരുന്നു. പോളിങ് രാവിലെ മുതൽ മന്ദഗതിയിലായിരുന്നു പുരോഗമിച്ചത്, പ്രത്യേകിച്ച് യു.ഡി.എഫ് കേന്ദ്രങ്ങളിൽ. അതേസമയം, കഴിഞ്ഞ പ്രാവശ്യത്തെക്കാൾ 2.45 ശതമാനം പോളിങ് അധികമായി ഇക്കുറി 74.7 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പാലക്കാട്ട് ചിലയിടത്ത് യന്ത്രത്തകരാർ

പാലക്കാട് നെല്ലായ പട്ടിശ്ശേരി വാർഡിൽ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറിലായി. അര മണിക്കൂർ വോട്ടിങ് തടസ്സപ്പെട്ടു. മെഷീൻ മാറ്റിയശേഷമാണ് പുനരാരംഭിച്ചത്. വാണിയംകുളം മനിശ്ശേരി വെസ്റ്റ് ആറാം വാർഡിൽ കുന്നുംപുറം ബൂത്തിൽ 15 മിനിറ്റോളം വോട്ടിങ് തടസ്സപ്പെട്ടു. മെഷീൻ മാറ്റി സ്ഥാപിച്ചു. യന്ത്രത്തകരാർ മൂലം പെരുവമ്പിൽ രണ്ടിടത്ത് ഒരു മണിക്കൂറോളം വോട്ടെടുപ്പ് മുടങ്ങി.

പോളിങ് പൊതുവെ സമാധാനപരമായിരുന്നു. എന്നാൽ, ഒറ്റപ്പെട്ട ചില പരാതികൾ ഉയർന്നു. പാലക്കാട് കരിമ്പ പഞ്ചായത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണമുയർന്നു. കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് ആറാം വാർഡിൽ മദ്യപിച്ചെത്തിയ പോളിങ് ഉദ്യോഗസ്ഥനെ മാറ്റി പകരം ഉദ്യോഗസ്ഥനെ നിയോഗിച്ചു. അട്ടപ്പാടി പുതൂർ തച്ചംപടിയിൽ വെള്ളിങ്കിരി എന്നയാളുടെ വോട്ട് മറ്റൊരാൾ ചെയ്തെന്ന ആരോപണമുയർന്നതിനെ തുടർന്ന് ടെൻഡേർഡ് ബാലറ്റ് അനുവദിച്ച് പ്രശ്നം പരിഹരിച്ചു. പാലക്കാട് നഗരസഭ 19ാം വാർഡിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബി.ജെ.പി പൂജിച്ച താമര വിതരണം ചെയ്തെന്ന പരാതിയുയർന്നു.

മ​ല​പ്പു​റ​ത്ത് സ​മാ​ധാ​ന​പ​രം; ഒ​രി​ട​ത്ത് ക​ള്ള​വോ​ട്ട് പ​രാ​തി

മ​ല​പ്പു​റം ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​വെ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നെ​ങ്കി​ലും വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ​ത് പോ​ളി​ങ് വൈ​കി​പ്പി​ച്ചു. വോ​ട്ടെ​ടു​പ്പി​നി​ടെ ജി​ല്ല​യി​ൽ ഒ​രാ​ൾ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചെ​റു​കാ​വ് പ​ഞ്ചാ​യ​ത്തി​ൽ എ​ട്ടാം വാ​ർ​ഡി​ലെ പോ​ളി​ങ്ങ് ബൂ​ത്തി​ലെ​ത്തി​യ പു​ളി​ക്ക​ൽ സ്വ​ദേ​ശി മു​ഹ​മ്മ​ദ് കോ​യ​യാ​ണ് മ​രി​ച്ച​ത്. വെ​ട്ട​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡി​ലെ ര​ണ്ടാം ന​മ്പ​ർ ബൂ​ത്തി​ൽ ഓ​പ​ൺ വോ​ട്ടി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് സ്ത്രീ ​കു​ഴ​ഞ്ഞു​വീ​ണു. മൊ​റ​യൂ​ർ അ​രി​പ്ര​യി​ൽ ക​ള്ള​വോ​ട്ട് ചെ​യ്യാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ ​ ​കേ​സെ​ടു​ത്തു.

വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡി​ലെ പ​രു​ത്തി​ക്കോ​ട്ടെ ഒ​ന്നാം ബൂ​ത്തി​ൽ രാ​വി​ലെ യ​ന്ത്രം ത​ക​രാ​റി​ലാ​യി. എ​ട​പ്പ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ വാ​ർ​ഡ് ആ​റ് പു​ന്ന​ക്ക​ൽ ചോ​ല ബൂ​ത്ത്‌ ഒ​ന്നി​ലും വോ​ട്ടി​ങ് ത​ട​സ്സ​പ്പെ​ട്ടു. മേ​ലേ കാ​ളി​കാ​വ് എ​ട്ടാം വാ​ർ​ഡി​ൽ വോ​ട്ടു​യ​ന്ത്രം ത​ക​രാ​ർ കാ​ര​ണം ഒ​രു മ​ണി​ക്കൂ​ർ വോ​ട്ടി​ങ് ത​ട​സ്സ​പ്പെ​ട്ടു. കൂ​ട്ടി​ല​ങ്ങാ​ടി 19ാം വാ​ർ​ഡി​ലും മ​ങ്ക​ട വാ​ർ​ഡ് 14ലും ​വോ​ട്ടു​യ​ന്ത്രം കേ​ടാ​യി. മാ​റ​ഞ്ചേ​രി, പെ​രു​മ്പ​ട​പ്പ് പ​ഞ്ചാ​യത്തുകളിലെ വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ടു​യ​ന്ത്രം ത​ക​രാ​റി​ലാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ ബൂ​ത്തി​ൽ ​പ്ര​വേ​ശി​ക്കു​ന്ന​ത് എ​ൽ.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത് ത​ർ​ക്ക​ത്തി​ലും ബ​ഹ​ള​ത്തി​ലും ക​ലാ​ശി​ച്ചു.

തൃ​​ശൂ​രി​ൽ പ​ല​യി​ട​ത്തും വോ​ട്ടു​യ​ന്ത്രം പ​ണി​മു​ട​ക്കി

രാ​വി​ലെ ആ​വേ​ശ​ത്തി​ൽ തു​ട​ങ്ങി​യ വോ​ട്ടെ​ടു​പ്പ് വൈ​കീ​ട്ടാ​യ​പ്പോ​​ഴേ​ക്കും ത​ണു​ത്ത​തോ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ൽ പോ​ളി​ങ് ശ​ത​മാ​നം 2020ലെ ​ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് കു​റ​ഞ്ഞു. 2020ൽ 75.07 ​ശ​ത​മാ​ന​മാ​യി​രു​ന്ന പോ​ളി​ങ് 2025ൽ 72.23 ​ശ​ത​മാ​ന​മാ​യാ​ണ് കു​റ​ഞ്ഞ​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടു​യ​​ന്ത്ര​ങ്ങ​ൾ പ​ണി​മു​ട​ക്കി​യ​തൊ​ഴി​ച്ചാ​ൽ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ളി​ല്ലാ​തെ​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മാ​പി​ച്ച​ത്. അ​ള​ഗ​പ്പ​ന​ഗ​ർ പ​ഞ്ചാ​യ​ത്ത് സ്കൂ​ളി​ലെ ബൂ​ത്തി​ൽ ര​ണ്ടു മ​ണി​ക്കൂ​റി​നി​ടെ 12 ത​വ​ണ വോ​ട്ടു​യ​ന്ത്രം ത​ക​രാ​റി​ലാ​യി. ഇ​ത​ട​ക്കം ജി​ല്ല​യി​ൽ പ​ത്തി​ല​ധി​കം സ്ഥ​ല​ത്ത് വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി.

ര​ണ്ടി​ട​ത്ത് ക​ള്ള​വോ​ട്ട് പ​രാ​തി ഉ​യ​ർ​ന്നു. ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ മു​ഹ്സി​ന എ​ന്ന സ്ത്രീ​യു​ടെ വോ​ട്ടും തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ 45ാം ഡി​വി​ഷ​നാ​യ നെ​ടു​പു​ഴ ബൂ​ത്ത് ഒ​ന്നി​ൽ ച​ന്ദ്ര​ൻ എ​ന്ന വോ​ട്ട​റു​ടെ വോ​ട്ടും മ​റ്റാ​രോ ചെ​യ്തു. എ​രു​മ​​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡി​ൽ സി.​പി.​എം-​കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി. ബൂ​ത്ത് കെ​ട്ടു​ന്ന​തി​നെ ചൊ​ല്ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ക​ണ്ണൂ​രി​ൽ ക​ന​ത്ത പോ​ളി​ങ്

ക​ണ്ണൂ​രി​ൽ പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യ വോ​ട്ടെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് സം​ഘ​ർ​ഷ​ങ്ങ​ൾ കു​റ​വാ​യി​രു​ന്നു. ഉ​ച്ച​യോ​ടെ അ​മ്പ​ത് ശ​ത​മാ​ന​ത്തോ​ളം പോ​ളി​ങ് പൂ​ർ​ത്തി​യാ​യി. വൈ​കീ​ട്ട് അ​ഞ്ചോ​ടെ പോ​ളി​ങ് 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​യി. മോ​റാ​ഴ സൗ​ത്ത് എ​ൽ.​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ സു​ധീ​ഷ് കു​മാ​ർ (48) ബൂ​ത്തി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത് നോ​വാ​യി. മ​ല​യോ​ര​ത്തെ മാ​വോ​യി​സ്റ്റ് ബാ​ധി​ത ബൂ​ത്തു​ക​ളി​ല​ട​ക്കം ക​ന​ത്ത ​​പോ​ളി​ങ്ങാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

ക​തി​രൂ​രും മു​ഴ​ക്കു​ന്ന് വ​ട്ട​പ്പൊ​യി​ലും മാ​ലൂ​രി​ലും പ​രി​യാ​ര​ത്തും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​ന​മേ​റ്റു. പാ​നൂ​ർ ബ്ലോ​ക്ക് യു.​ഡി.​എ​ഫ് പു​ല്യോ​ട് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി കെ. ​ല​തി​ക ക​തി​രൂ​ർ അ​ഞ്ചാം വാ​ർ​ഡ് വേ​റ്റു​മ്മ​ൽ മാ​പ്പി​ള എ​ൽ.​പി സ്കൂ​ളി​ലെ ബൂ​ത്തി​ന​ക​ത്താ​ണ് അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ജി​ല്ല പ​ഞ്ചാ​യ​ത്ത് പേ​രാ​വൂ​ർ ഡി​വി​ഷ​ൻ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ സ​ജി​ത മോ​ഹ​ന​ന് മു​ഴ​ക്കു​ന്ന് വ​ട്ട​പ്പൊ​യി​ൽ സ്കൂ​ളി​ലെ ബൂ​ത്തി​ന​ക​ത്ത് മ​ർ​ദ​ന​മേ​റ്റു.

വ​യ​നാ​ട്ടി​ൽ പോ​ളി​ങ് കു​റ​ഞ്ഞു

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ 78.21 ശ​ത​മാ​നം പോ​ളി​ങ്. ജി​ല്ല​യി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടു​യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​സ​ഭ​യി​ൽ 36ാം ഡി​വി​ഷ​ൻ കൈ​വ​ട്ട​മൂ​ല​യി​ൽ യ​ന്ത്രം ത​ക​രാ​റി​ലാ​യ​തി​നാ​ൽ രാ​വി​ലെ 7.20ഓ​ടെ​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​ങ്ങാ​നാ​യ​ത്. നൂ​ൽ​പു​ഴ ക​ല്ലു​മു​ക്ക് ഗ​വ. എ​ൽ.​പി സ്കൂ​ളി​ലും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ നാ​ലാം വാ​ർ​ഡ് യ​ന്ത്രം ത​ക​രാ​റി​ലാ​യ​ി. എ​വി​ടെ​യും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി​ല്ല.

കോ​ഴി​ക്കോ​ട്ട് ​ഒ​റ്റ​പ്പെ​ട്ട സം​ഘ​ർ​ഷം

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ 75.61 ശ​ത​മാ​നം പോ​ളി​ങ്. കോ​ഴി​ക്കോ​ട് കോ​ർ​പ​റേ​ഷ​നി​ൽ 68.95 ശ​ത​മാ​ന​വും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ൽ 77.64 ശ​ത​മാ​ന​വും ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നു​ക​ളി​ൽ 78.31 ശ​ത​മാ​ന​വു​മാ​ണ് പോ​ളി​ങ്.

വോ​ട്ടെ​ടു​പ്പ് പൊ​തു​വേ സ​മാ​ധാ​ന​പ​ര​മാ​യി​രു​ന്നു. ക​ള്ള​വോ​ട്ടി​ന്റെ​യും ഓ​പ​ൺ വോ​ട്ടി​ന്റെ​യും പേ​രി​ൽ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ വാ​ക്കേ​റ്റ​വും അ​ടി​പി​ടി​യു​മു​ണ്ടാ​യ​തൊ​ഴി​ച്ചാ​ൽ പ​റ​യ​ത്ത​ക്ക സം​ഘ​ർ​ഷം എ​വി​ടെ​യു​മു​ണ്ടാ​യി​ല്ല. വോ​ട്ടു​യ​ന്ത്ര​ങ്ങ​ളു​ടെ ത​ക​രാ​ർ കാ​ര​ണം പ​ല​യി​ട​ത്തും വോ​ട്ടെ​ടു​പ്പ് വൈ​കി. ജി​ല്ല​യി​ൽ 24ഓ​ളം ബൂ​ത്തു​ക​ളി​ലാ​ണ് യ​ന്ത്ര​ങ്ങ​ൾ വോ​ട്ട​ർ​മാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും ഒ​രു​പോ​ലെ വ​ല​ച്ച​ത്. ഫ്ര​ഷ് ക​ട്ട് വി​രു​ദ്ധ സ​മ​ര​ത്തി​ന്റെ ഭാ​ഗ​മാ​യ പൊ​ലീ​സ് ന​ട​പ​ടി​ക​ളെ​തു​ട​ർ​ന്ന് താ​മ​ര​ശ്ശേ​രി മേ​ഖ​ല​യി​ൽ മൂ​ന്ന് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നി​ര​വ​ധി പേ​ർ​ക്കും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കും വോ​ട്ടു ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Body Electionelection resultVote CountingElection results
News Summary - election result announcement date
Next Story