Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.ഐ.സി.സി സെക്രട്ടറി...

എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസക്ക്​ മുന്നിൽ പരാതി​െക്കട്ടഴിച്ച്​ കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും

text_fields
bookmark_border
എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസക്ക്​ മുന്നിൽ പരാതി​െക്കട്ടഴിച്ച്​ കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും
cancel
camera_alt

കോട്ടയം ജില്ല കോൺഗ്രസ്​ നേതൃയോഗം എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ്​ തോൽവിയുടെ കാരണം തേടിയെത്തിയ എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസക്ക്​ മുന്നിൽ പരാതി​െക്കട്ടഴിച്ച്​ കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും. സ്ഥാനാർഥി നിർണയം പാളിയതാണ്​ വൻ തോൽവിക്ക്​ കാരണം.

നേതാക്കൾക്ക്​ താഴേത്തട്ടിലെ പ്രവർത്തകരുമായി ബന്ധമില്ല. നേതാക്കൾ നിശ്ചയിച്ച സ്ഥാനാർഥികൾക്ക്​​ താഴേത്തട്ടിൽ സ്വീകാര്യതയുണ്ടായിരുന്നില്ല. ഇതു മനസ്സിലാക്കാനുള്ള ജനബന്ധം നേതാകൾക്കില്ലാതെ പോയി -തുടങ്ങി ജില്ല നേതൃത്വത്തിനെതിരെ നിരവധി വിമർശനമാണ് കോൺഗ്രസ്​ ​േബ്ലാക്ക്- മണ്ഡലം ഭാരവാഹികൾ ഉയർത്തിയത്​.

ജില്ല പഞ്ചായത്ത്​ സ്ഥാനാർഥി നിർണയത്തിലടക്കം ഗ്രൂപ്പു​പോര്​ ശക്തമായിരുന്നു. ഇത്​ സ്ഥാനാർഥി നിർണയം വൈകാനിടയാക്കി. നേതാക്കളുടെ പിന്തുണയോടെ റെബൽ സ്ഥാനാർഥികൾ രംഗത്തെത്തി. സ്ഥാനാർഥിത്വം ആവശ്യപ്പെട്ട്​ ഒന്നിലധികം പേർ രംഗത്ത്​ എത്തിയ സ്ഥലങ്ങളിൽ കൃത്യമായി ഇടപെടാൻ നേതാക്കൾക്കായില്ല. ഇത്​ തോൽവിക്ക്​ കാരണമായി.

ജോസഫിന്​ കൂടുതൽ സീറ്റ്​ നൽകിയതായും പരാതിയുയർന്നു. ജോസ്​ കെ. മാണി പോയത്​ ബാധിക്കി​െല്ലന്ന്​ ​മാധ്യമങ്ങളോട്​ ആവർത്തിച്ച ഡി.സി.സി പ്രസിഡൻറ്​ അടക്കമുള്ളവർ പ്രതിരോധിക്കാൻ വേണ്ട നടപടി സ്വീകരിച്ചി​ല്ല.

എന്നാൽ, സ്ഥാനാർഥികൾക്കും നേതാക്കൾക്കും കോവിഡ്​ ബാധിച്ചത്​ പ്രചാരണ​രംഗത്ത്​ പ്രതിഫലിച്ചെന്ന വിശദീകരണമാണ്​ ഡി.സി.സി നേതൃത്വം നൽകിയത്​. കോവിഡ്​ താഴേത്തട്ടിലെ പ്രവർത്തനങ്ങളെ ബാധിച്ചു.

ജില്ലയിലെ ആറ്​ നഗരസഭകളിൽ അഞ്ചിലും യു.ഡി.എഫാണ്​ ഭരണത്തിലെന്നും ഇവർ ഡിസൂസക്ക്​ മുന്നിൽ പ്രതിരോധമായി ഉയർത്തി.

പരാജയം പഠിക്കാനെത്തിയ ഐവാൻ ഡിസൂസ കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്​ നേതാക്കളുമായി പ്രത്യേകം ചർച്ചയും നടത്തി. ആദ്യം പൊതുവായി പ്രവർത്തകരുടെ നിർദേശങ്ങളും പരാതികളും കേട്ട അദ്ദേഹം നിയമസഭ മണ്ഡലാടിസ്ഥാനത്തിലും കൂടിക്കാഴ്​ചകൾ നടത്തി.

നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പായി ബൂത്ത്​ തലങ്ങളിലെ പ്രവർത്തനം സജീവമാക്കണമെന്ന നിർദേശമാണ്​ പ്രധാനമായും ഉയർന്നത്​.

ചിലർ ഡി.സി.സി അഴിച്ചുപണിയണമെന്ന ആവശ്യവും ഉയർത്തി. പുതുപ്പള്ളി, കോട്ടയം നിയമസഭ മണ്ഡലങ്ങളിലെ മണ്ഡലം- ബ്ലോക്ക്​ കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിട്ട്​ 20 വർഷമായെന്നും ചിലർ ചൂണ്ടിക്കാട്ടി.

നിയമസഭ തെരഞ്ഞെടുപ്പിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകണമെന്നാവശ്യം​ യൂത്ത്​ കോൺഗ്രസ​ും കെ.എസ്​.യുവും ഐവാൻ ഡിസൂസക്ക്​ മുന്നിൽ അവതരിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾ വിജയിച്ചതി​െൻറ ശതമാനക്കണക്കുകളും ഇവർ ചൂണ്ടിക്കാട്ടി. അഭിപ്രായങ്ങൾ ക്രോഡീകരിച്ച്​ എ.ഐ.സി.സിക്ക്​ ഐവാൻ ഡിസൂസ റിപ്പോർട്ട്​ നൽകും.

ഇതി​െൻറ അടിസ്ഥാനത്തിലാകും ഡി.സി.സി അഴിച്ചുപണിയടക്കമുള്ള കാര്യങ്ങളിൽ തീരുമാനം. ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ അഭിപ്രായങ്ങളും ഡിസൂസ തേടിയിട്ടുണ്ട്​. കോട്ടയം അതിരൂപത ആസ്ഥാനത്തടക്കമെത്തി വിവിധ ബിഷപ്പുമാരെയും ഡിസൂസ സന്ദർശിച്ചു.

കോൺഗ്രസ് മടങ്ങിവരും –ഐവാൻ ഡിസൂസ

കോട്ടയം: കഴിഞ്ഞകാല കോൺഗ്രസ് സർക്കാറുകളുമായി താരതമ്യം ചെയ്താൽ കേന്ദ്ര-കേരള സർക്കാറുകളുടെ ഭരണപരാജയം മനസ്സിലാക്കാൻ കഴിയുമെന്ന് എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസ പറഞ്ഞു.

ജില്ല കോൺഗ്രസ് കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കർഷക സമരത്തോട് കേന്ദ്രസർക്കാർ കാട്ടുന്ന അവജ്ഞ മാപ്പർഹിക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻ വിജയം കൈവരിക്കും. ഇതിനുള്ള സാഹചര്യം നിലവിലുള്ളതായും അദ്ദേഹം പറഞ്ഞു.

തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ആ​േൻറാ ആൻറണി എം.പി, കുര്യൻ ജോയി, ടോമി കല്ലാനി, എം.എം. നസീർ, പി.ആർ. സോന, ലതിക സുഭാഷ്, പി.എ. സലീം, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി, ജോസി സെബാസ്റ്റ്യൻ, നാട്ടകം സുരേഷ്, പി.എസ്. രഘുറാം, സുധ കുര്യൻ, എം.ജി. ശശിധരൻ, ജാൻസ് കുന്നപ്പള്ളി, ടി. ജോസഫ്, രാധ വി.നായർ, തോമസ് കല്ലാടൻ, ഫിൽസൺമാത്യൂസ്, സണ്ണി പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresspanchayat election 2020Ivan D'Souza
News Summary - election result analysis at kottayam DCC in the presence of Ivan D'Souza
Next Story