Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രോളില്ലാതെന്ത്...

ട്രോളില്ലാതെന്ത് വോട്ടാഘോഷം

text_fields
bookmark_border
ട്രോളില്ലാതെന്ത് വോട്ടാഘോഷം
cancel

കൊ​ച്ചി: തൊ​ട്ട​തും പി​ടി​ച്ച​തു​മെ​ല്ലാം ട്രോ​ളാ​കു​ന്ന കാ​ല​ത്ത്, ട്രോ​ളു​ക​ളി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പാ​ഘോ​ഷ​വും പൂ​ർ​ത്തി​യാ​കി​ല്ല. മു​ന്ന​ണി​ക​ളു​ടെ തോ​ൽ​വി​യും ജ​യ​വും വോ​ട്ടെ​ണ്ണ​ലി​ലെ കൗ​തു​ക​ങ്ങ​ളും വി​ചി​ത്ര​ഫ​ല​ങ്ങ​ളു​മെ​ല്ലാം ട്രോ​ള​ന്മാ​ർ ഏ​റ്റെ​ടു​ത്ത​തോ​ടെ വി​ജ​യാ​ഹ്ലാ​ദ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കൊ​പ്പം സ​മാ​ന്ത​ര​മാ​യി സൈ​ബ​ർ ലോ​ക​ത്ത് ട്രോ​ളാ​ഘോ​ഷ​വും നി​റ​ഞ്ഞു.

കേ​ര​ള​ത്തെ കീ​ഴ്മേ​ൽ മ​റി​ക്കു​മെ​ന്ന​തു​പോ​ലു​ള്ള വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി വ​ന്ന​വ​രു​ടെ അ​ടി​തെ​റ്റ​ലാ​ണ് ട്രോ​ളു​ക​ളി​ലേ​റെ​യും. ബി.​ജെ.​പി​യു​ടെ വ​മ്പ​ൻ അ​വ​കാ​ശ​വാ​ദ​ങ്ങ​ളൊ​ന്നും ഫ​ല​ത്തി​ൽ പ്ര​തി​ഫ​ലി​ക്കാ​തി​രു​ന്ന​പ്പോ​ൾ, ട്രോ​ള​ന്മാ​ർ​ക്ക് ചാ​ക​ര​യാ​യി.

തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ മ​ത്സ​രി​ച്ച് തോ​റ്റ ബി. ​ഗോ​പാ​ല​കൃ​ഷ്ണ​നാ​യി​രു​ന്നു മു​ഖ്യ​ഇ​ര. താ​ൻ ഇ​പ്പോ​ഴും തോ​റ്റി​ട്ടി​ല്ലെ​ന്ന അ​ദ്ദേ​ഹ​ത്തിെൻറ പ്ര​ഖ്യാ​പ​നം കേ​ട്ട് സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​യ ഡോ​ണ​ൾ​ഡ് ട്രം​പ് വാ ​പൊ​ളി​ച്ച് നോ​ക്കി​നി​ൽ​ക്കു​ന്ന രം​ഗം ട്രോ​ളാ​യി മാ​റി.

പാ​ല​ക്കാ​ട് കേ​ര​ള​ത്തിെൻറ ഗു​ജ​റാ​ത്തെ​ന്ന സ​ന്ദീ​പ് വാ​ര്യ​രു​ടെ പ്ര​ഖ്യാ​പ​നം കേ​ട്ട് മ​റ്റു ജി​ല്ല​ക​ളെ​ല്ലാം േച​ർ​ന്ന് പാ​ല​ക്കാ​ടിെ​ന ക​ളി​യാ​ക്കു​ന്ന​തും തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് പോ​വു​ന്ന അ​യ്യ​പ്പ​നെ ബി.​ജെ.​പി നേ​താ​ക്ക​ളും അ​ണി​ക​ളും സ​ങ്ക​ട​ത്തോ​ടെ യാ​ത്ര​യാ​ക്കു​ന്ന​തും അ​ടു​ത്ത​ത് കേ​ര​ള​മെ​ന്ന കെ. ​സുേ​ര​ന്ദ്ര​െൻറ ര​ണ്ടു​വ​ർ​ഷം മു​മ്പ​ത്തെ ഫേ​സ്ബു​ക്ക് പോ​സ്​​റ്റു​മെ​ല്ലാം ട്രോ​ളു​ക​ളി​ൽ നി​റ​ഞ്ഞു.


യു.​ഡി.​എ​ഫിെൻറ ക​ന​ത്ത തോ​ൽ​വിെ​യ​യും ട്രോ​ള​ന്മാ​ർ സ​ര​സ​മാ​യി അ​വ​ലോ​ക​നം ചെ​യ്യു​ന്നു​ണ്ട്. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​സ്മാ​നോ​ട് ഒ​രു വി​സ കി​ട്ടു​മോ​യെ​ന്ന് ഫോ​ണി​ൽ ചോ​ദി​ക്കു​ന്ന​തും യു.​ഡി.​എ​ഫാ​യി സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടിെൻറ ക​ഥാ​പാ​ത്രം ആ​ശു​പ​ത്രി​യി​ൽ ഫു​ൾ​ബോ​ഡി പ്ലാ​സ്​​റ്റ​റി​ൽ കി​ട​ക്കു​മ്പോ​ൾ ന​ല്ല പ​രി​ക്കു​ണ്ട്, സ​ർ​ജ​റി വേ​ണ്ടി​വ​രു​മെ​ന്ന് ന​ഴ്സ് പ​റ​യു​ന്ന​തു​മെ​ല്ലാം കോ​ൺ​ഗ്ര​സിെൻറ പ​രാ​ജ​യ​ത്തെ പ​രി​ഹ​സി​ക്കു​ന്ന​താ​യി.

കൊ​ടു​വ​ള്ളി​യി​ൽ കാ​രാ​ട്ട് ഫൈ​സ​ൽ ജ​യി​ച്ച​പ്പോ​ൾ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് പൂ​ജ്യം വോ​ട്ട്​ കി​ട്ടി​യ​തി​നെ​യും ട്രോ​ള​ന്മാ​ർ ആ​ഘോ​ഷ​മാ​ക്കി. തെ​ര​ഞ്ഞെ​ടു​പ്പാ​ഘോ​ഷം അ​തി​രു​ക​ട​ക്കു​മ്പോ​ൾ ജ​നം മ​റ​ന്നു​പോ​കു​ന്ന കോ​വി​ഡ് വ​ർ​ധ​ന​വി​നെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ക്കാ​നും ട്രോ​ള​ന്മാ​ർ മ​റ​ന്നി​ട്ടി​ല്ല.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​നെ പൊ​ട്ടി​ച്ചു​വി​ട്ട, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നെ പൊ​ട്ടി​ച്ചു​വി​ട്ട ൈസ​ക്കോ മ​ല​യാ​ളി വോ​ട്ട​ർ​മാെ​ര​ക്കു​റി​ച്ചും ട്രോ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election troll
News Summary - election related troll spreading in social media
Next Story