എറണാകുളം, അരൂർ, മഞ്ചേശ്വരം യു.ഡി.എഫ്; കോന്നിയിലും വട്ടിയൂർക്കാവിലും എൽ.ഡി.എഫ്
text_fieldsതിരുവനന്തപുരം: അഞ്ചു നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മൂന്നിടത്ത് യു.ഡി.എഫി നും രണ്ടിടത്ത് എൽ.ഡി.എഫിനും ജയം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന അരൂരിൽ ഷാനിമോൾ ഉസ്മാൻ വിജയിച്ചു. 2019 വോട്ടിനാണ് എൽ.ഡി.എഫ് സ്ഥാനാർഥി മനു സി. പുളിക്കലിനെ പരാജയപ്പെടുത്തിയത്.
എറണാകുളം മണ്ഡലത്തിൽ 3673 ഭൂരിപക്ഷത്തോടെ യു.ഡി.എഫ് സ്ഥാനാർഥി ടി.ജെ വിനോദ് മണ്ഡലം നില നിർത്തി. വട്ടിയൂർക്കാവിൽ എൽ.ഡി.എഫ് സ്ഥാനാർഥി വി.കെ പ്രശാന്ത് 14,438 വോട്ടിെൻറ ഭൂരിപക്ഷത്തോടെ അട്ടിമറി ജയം നേടി.
ശബരിമല നിർണായകമായ കോന്നിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജനീഷ് കുമാർ 9940 വോട്ടുകൾക്ക് വിജയിച്ചു. മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാർഥി എം.സി. ഖമറുദ്ദീൻ 7923 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇവിടെ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
