Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവരുന്നു കേരളത്തിൽ...

വരുന്നു കേരളത്തിൽ ഉപതെരഞ്ഞെടുപ്പ്​ പൂരം

text_fields
bookmark_border
LDF-and-UDF.
cancel

തിരുവനന്തപുരം: ലോക്​സഭാ തെരഞ്ഞെടുപ്പി​​​െൻറ ചൂടാറും മുമ്പ്​ സംസ്​ഥാനത്ത്​ നിയമസഭയിലേക്ക്​ ഉപതെരഞ്ഞെടുപ് പ്​ പൂരത്തിന്​ അരങ്ങൊരുങ്ങി. ലോക്​സഭയിലേക്ക്​ വിജയിച്ച നാല്​ എം.എൽ.എമാർ രാജി​െവക്കുന്ന സീറ്റുകളിലും സിറ്റി ങ്​ എം.എൽ.എമാരുടെ മരണത്തെതുടർന്ന്​ ഒഴിവുവന്ന രണ്ടിലും അടക്കം ആറ്​ മണ്ഡലങ്ങളിലാണ്​ ഉപതെര​െഞ്ഞടുപ്പ്​ വേണ്ടത് ​. ലോക്​സഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തി​​​െൻറ അടിസ്​ഥാനത്തിൽ യു.ഡി.എഫിനും ഇപ്പോഴത്തെ തിരിച്ചടി മറികടക്ക ാൻ ഇടതിനും ശക്തികേന്ദ്രങ്ങളിലെ ചില മണ്ഡലങ്ങൾകൂടി ഉള്ളതിനാൽ ബി.ജെ.പിക്കും ഉപതെരഞ്ഞെടുപ്പ്​ ഫലം നിർണായകമാകും.

കെ. മുരളീധര​ൻ (വട്ടിയൂർക്കാവ്​), അടൂർ പ്രകാശ്​ (കോന്നി), എ.എം. ആരിഫ്​ (അരൂർ), ഹൈബി ഇൗഡ​ൻ (എറണാകുളം) എന്നിവർ ​ലോക് ​സഭയിലേക്ക്​ തെര​െഞ്ഞടുക്കപ്പെട്ടതിനെതുടർന്നാണ്​ ഇൗ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ്​ നടക്കുക. കേരള കോൺഗ്രസ്​ നേതാവ്​ കെ.എം. മാണിയുടെ നിര്യാണത്തെതുടർന്ന്​ ഒഴിവുവന്ന പാല, മുസ്​ലിംലീഗിലെ പി.ബി. അബ്​ദുൽ റസാഖി​​​െൻറ നിര്യാണത ്തെതുടർന്ന്​ ഒഴിവുവന്ന മഞ്ചേശ്വരം എന്നിവയിലും ഉപതെരഞ്ഞെടുപ്പ്​ നടക്കാനുണ്ട്​.

ആറ്​ സീറ്റിൽ അഞ്ചും യു.ഡ ി.എഫി​​​െൻറ സിറ്റിങ്​ സീറ്റുകളാണ്​. അതിനാൽ അവർക്ക്​ വിജയിച്ചേ മതിയാകൂ. അവശേഷിക്കുന്ന അരൂരിൽ ലോക്​സഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്​ഥാനാർഥി മുന്നിലെത്തുകയും ചെയ്​തു. ആറിടത്തും വിജയം അവർക്ക്​ നിർണായകമാണ്​. അരൂർ മാത്രമാണ്​ ഇടതി​​െൻറ സിറ്റിങ്​ സീറ്റ്​. എന്നാൽ, ലോക്​സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാൻ അരൂർ നിലനിർത്താനും യു.ഡി.എഫി​​​െൻറ കോട്ടകൾകൂടി പിടിച്ചെടുക്കാനുമുള്ള പോരാട്ടമാകും ഇടതുപക്ഷം നടത്തുക. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി രണ്ടാം സ്​ഥാനത്ത്​ വന്ന മണ്ഡലങ്ങളാണ്​ മഞ്ചേശ്വരവും വട്ടിയൂർക്കാവും. ബി.ജെ.പിയും എന്തു വിലകൊടുത്തും വിജയിക്കാൻ ശ്രമം നടത്തും. വട്ടിയൂർക്കാവിൽ 2014ലെ ലോക്​സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ലീഡ്​ ചെയ്​തിരുന്നു. ഇക്കുറി രണ്ടാം സ്​ഥാനത്തായി. മഞ്ചേശ്വരത്തും ഇക്കുറി ബി.ജെ.പി രണ്ടാം സ്​ഥാനത്താണ്​.

മൂന്ന്​ മുന്നണികൾക്കും നിർണായകമായതിനാൽ വീറും വാശിയും നിറഞ്ഞ ​േപാരാട്ടമാകും ഉപതെരഞ്ഞെടുപ്പിൽ നടക്കുക. പിണറായി സർക്കാർ വന്നശേഷം നിയമസഭയിലേക്ക്​ രണ്ട്​​ ഉപതെരഞ്ഞെടുപ്പുകളാണ്​ നടന്നത്​. പി.കെ. കുഞ്ഞാലിക്കുട്ടി ലോക്​സഭയിലേക്ക്​ തെരഞ്ഞെടുത്തതിനെതുടർന്ന്​ വേങ്ങരയിലേക്കും രാമചന്ദ്രൻ നായരുടെ നിര്യാണത്തെതുടർന്ന്​ ചെങ്ങന്നൂരിലേക്കും. വേങ്ങരയിൽ യു.ഡി.എഫും ചെങ്ങന്നൂരിൽ ഇടതുമുന്നണിയും വിജയിച്ചു.


ബലപരീക്ഷണത്തിന് ഇനി പാലായിലേക്ക്​

കോട്ടയം: ലോക്​സഭ പോരാട്ടം അവസാനിച്ചെങ്കിലും കോട്ടയത്തെ മുന്നണി നേതാക്കൾ ബലപരീക്ഷണത്തിനായി പാലായിലേക്ക്​. കെ.എം. മാണിയുടെ നിര്യാണത്തെ തുടർന്ന്​ ഒഴിവുവന്ന പാലാ നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലാണ്​ ഇനി നേതാക്കളുടെ കണ്ണ്​. ലോക്​സഭ തെരഞ്ഞെടുപ്പ്​ ഫലവും പുറത്തുവന്നുകഴിഞ്ഞതോടെ പാലായിലെ സ്​ഥാനാർഥി ചർച്ചകളിലേക്ക്​ കടക്കാനൊരുങ്ങുകയാണ്​ ജില്ല നേതൃത്വങ്ങൾ.

പാലാ ഒരുപോലെ മോഹിപ്പിക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിനായി ആകാംക്ഷയോടെയാണ്​ മൂന്നു മുന്നണികളുടെയും കാത്തിരിപ്പ്​. 54 വർഷം മാണി നിലനിർത്തിയ പാലായിൽ അദ്ദേഹത്തി​​െൻറ നിര്യാണത്തെ തുടർന്നുണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിൽ വൻ വിജയത്തിൽ കുറഞ്ഞൊന്നും യു.ഡി.എഫ്​ മനസ്സുകളിലില്ല. എന്നാൽ, കഴിഞ്ഞ തവണ 5000ൽ താഴെ വോട്ടിനായിരുന്നു വിജയമെന്നത്​​ എൽ.ഡി.എഫിന്​ പ്രതീക്ഷ പകരുന്നു.​ ബി.ജെ.പിയും പ്രതീക്ഷയിൽ ഒട്ടും പിന്നിലല്ല. 2016ൽ കോട്ടയം ജില്ല പ്രസിഡൻറ്​ എൻ. ഹരിക്ക് 24,821 വോട്ട്​ ലഭിച്ചിരുന്നു. പഴയ പൂഞ്ഞാർ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകൾ ഉൾപ്പെടുന്ന പാലായിൽ പി.സി. ജോർജി​​െൻറ സഹായം കൂടി കിട്ടുമെന്നതിനാൽ കാര്യങ്ങൾ അനുകൂലമാക്കാമെന്ന് ബി.ജെ.പി കരുതുന്നു. എന്നാൽ, സഹതാപതരംഗത്തിൽ ഇവരുടെ പ്രതീക്ഷളെല്ലാം തകർന്നടിയുമെന്നാണ്​ യു.ഡി.എഫ്​ കണക്കുകൂട്ടൽ.

അതിനിടെ, അഞ്ചുപതിറ്റാണ്ടിലധികം മാണി നിലനിർത്തിയ മണ്ഡലത്തിലേക്ക്​ കരിങ്ങോഴയ്ക്കൽ കുടുംബത്തിൽ നിന്നുതന്നെ പിൻഗാമി വരുമോയെന്ന ആകാംക്ഷയും നിറയുന്നുണ്ട്​. രാജ്യസഭ എം.പിയായ ജോസ് കെ. മാണി സ്​ഥാനം രാജിവെച്ച്​ നിയമസഭയിലേക്കു മത്സരിക്കുമോ, പത്നി നിഷ ജോസ് കെ. മാണിയെത്തുമോ തുടങ്ങി ചോദ്യങ്ങളും അണിയറയിൽ മുഴങ്ങുന്നുണ്ട്​. അതിനിടെ, പി.ജെ. ജോസഫി​​െൻറ പിന്തുണയോടെ ജനറൽ സെക്രട്ടറി ജോയ് എബ്രഹാം എത്തുമെന്ന തരത്തിൽ ഒരുവിഭാഗം പ്രചാരണം നടത്തുന്നുമുണ്ട്​. അതേസമയം, പാർട്ടിയിലെ ഭിന്നതകൾ കേരള കോൺഗ്രസി​​െൻറ സിറ്റിങ്​ സീറ്റായ പാലായിലെ സ്​ഥാനാർഥി നിർണയം കീറാമുട്ടിയാക്കിയേക്കുമെന്ന ആശങ്കയും ശക്​തമാണ്​. ചെയർമാൻ സ്​ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്ക്​ രമ്യമായ പരിഹാരമുണ്ടായില്ലെങ്കിൽ ഇത്​ പാലാ​െയയും ബാധിക്കും.

ജോസഫിനെ ​െവട്ടി കോട്ടയത്ത്​ നിയോഗിച്ച തോമസ്​ ചാഴിക്കാട​​െൻറ മികവാർന്ന ജയം ജോസ്​ െക. മാണിക്ക്​ കരുത്തുകൂട്ടിയിട്ടുണ്ട്​. എന്നാൽ, മറുഭാഗത്ത്​ ഇടുക്കിയിലെ ഡീൻ കുര്യാക്കോസി​​െൻറ വമ്പൻ ഭൂരിപക്ഷം പി.ജെ. ജോസഫി​​െൻറ ആത്​മവിശ്വാസവും വർധിപ്പിച്ചിട്ടുണ്ട്​. പാർട്ടി പിളർപ്പിലേക്ക്​ നീങ്ങിയാൽ യു.ഡി.എഫ്​ പിന്തുണ ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു ജോസഫ്​​ ഇടുക്കിയിലെ പ്രചാരണത്തി​​െൻറ ചുക്കാൻ ​ ഏറ്റെടുത്തത്​. ജോസഫിനൊപ്പമുള്ള മോൻസ്​ ജോസഫും തർക്കങ്ങൾ ഉള്ളിലടക്കി. അതേസമയം, സംസ്​ഥാനത്ത്​ യു.ഡി.എഫ്​ തരംഗം ആഞ്ഞടിച്ചിട്ടും കോട്ടയത്ത്​ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറിക്കടക്കാനാകാത്തത്​ ചർച്ചയാകുന്നുമുണ്ട്​.

എൽ.ഡി.എഫിലും അത്ര ഭദ്രമല്ല കാര്യങ്ങൾ. എൻ.സി.പിയു​െട സീറ്റിയായ പാലായെ ചൊല്ലി അവർക്കിടയിൽ തർക്കം രൂക്ഷമാണ്​. സ്ഥാനാർഥിയായി മാണി സി. കാപ്പ​​െൻറ പേര് എൻ.സി.പി പ്രഖ്യാപിച്ചെങ്കിലും എൽ.ഡി.എഫ്​ നേതൃത്വം കണ്ണുരുട്ടിയതോടെ തലയൂരി. ഇതിനിടെ കോൺഗ്രസ്​ എസും അവകാശവാദമുന്നയിച്ചു. എന്നാൽ, സി.പി.എം സംസ്​ഥാന-ജില്ല നേതൃത്വങ്ങൾ മൗനത്തിലാണ്​. സി.പി.എം പാലാ സീറ്റ് ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്​. ബി.ജെ.പി കോട്ടയം ജില്ല നേതൃത്വം സ്വന്തം സ്​ഥാനാർഥിയെന്ന ആവശ്യത്തിലാണ്​. ഇതിനി​െട പി.സി. ജോർജും സീറ്റിനായി ചരടുവലികൾ ആരംഭിച്ചിട്ടുണ്ട്​. മകൻ ഷോൺ ജോർജിനെ പാലായിൽ മത്സരിപ്പിക്കാനാണ് ജോർജി​​െൻറ ആലോചന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:by election kerala 2019
News Summary - by election kerala 2019
Next Story