Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ്: നിലപാട്...

തെരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കാതെ യാക്കോബായ, ഓർത്തഡോക്സ് സഭകൾ

text_fields
bookmark_border
election
cancel

കൊ​ച്ചി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ യാ​ക്കോ​ബാ​യ, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​ക​ൾ. ഇ​രു​സ​ഭ​ക​ളു​ടെ​യും പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ആ​ര​വം ഉ​യ​രും​മു​ന്നേ മൂ​ന്ന് മു​ന്ന​ണി​ക​ളും നീ​ക്കം ന​ട​ത്തി​യി​രു​ന്നു. മ​ല​ങ്ക​ര സ​ഭ ത​ർ​ക്ക​ത്തി​ൽ വ​ലി​യ ന​ഷ്ടം നേ​രി​ട്ട യാ​ക്കോ​ബാ​യ സ​ഭ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ പ​ര​സ്യ​മാ​യ ഇ​ട​ത് അ​നു​കൂ​ല നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ഇ​ക്കു​റി അ​ത്ത​ര​ത്തി​ൽ നി​ല​പാ​ട്​ പ്ര​ഖ്യാ​പി​ക്കാ​നി​ട​യി​ല്ല. സ​ഭ​യു​ടെ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യ മ​ല​ങ്ക​ര ച​ർ​ച്ച് ബി​ല്ലി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ​ഭാം​ഗ​ങ്ങ​ളി​ൽ വ​ലി​യ അ​തൃ​പ്തി​യാ​ണു​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ര​സ്യ​മാ​യ നി​ല​പാ​ട് പൊ​ട്ടി​ത്തെ​റി​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന ആ​ശ​ങ്ക​യാ​ണ് സ​ഭ നേ​തൃ​ത്വ​ത്തി​നു​ള്ള​ത്.

എ​ന്നാ​ൽ, മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ഭ​ര​ണ​നേ​തൃ​ത്വം കാ​ണി​ക്കു​ന്ന മൃ​ദു​സ​മീ​പ​നം​മൂ​ലം അ​വ​രെ പി​ണ​ക്കു​ന്ന​തി​നും സ​ഭ​ക്ക് പ​രി​മി​തി​ക​ളു​ണ്ട്. ഇ​ടു​ക്കി, ചാ​ല​ക്കു​ടി, കോ​ട്ട​യം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സ​ഭ​ക്ക് വ​ലി​യ സ്വാ​ധീ​ന​മു​ള്ള​ത്. സം​സ്ഥാ​ന സ​ർ​ക്കാ​ർ യാ​ക്കോ​ബാ​യ സ​ഭ​ക്ക​നു​കൂ​ല​മാ​ണെ​ന്ന ചി​ന്ത​യാ​ണ് ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗ​ത്തി​നു​ള്ള​ത്. മ​ല​ങ്ക​ര ച​ർ​ച്ച് ബി​ല്ലി​നാ​യു​ള്ള പ്ര​ചാ​ര​ണം​ത​ന്നെ സ​ഭ​ക്ക​നു​കൂ​ല​മാ​യി ല​ഭി​ച്ച സു​പ്രീം​കോ​ട​തി വി​ധി അ​പ്ര​സ​ക്ത​മാ​ക്കാ​നാ​ണെ​ന്നാ​ണ് അ​വ​രു​ടെ ആ​രോ​പ​ണം. മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള​വ​രു​ടെ മൗ​ന​സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഈ ​പ്ര​ചാ​ര​ണ​മെ​ന്നും അ​തു​കൊ​ണ്ട് സം​സ്ഥാ​ന ഭ​ര​ണ​ത്തെ അ​നു​കൂ​ലി​ക്കേ​ണ്ടെ​ന്നു​മു​ള്ള നി​ല​പാ​ടാ​ണ് പൊ​തു​വേ സ​ഭ​യി​ലു​യ​രു​ന്ന​ത്. ഇ​ത് പൊ​തു​വേ യു.​ഡി.​എ​ഫി​ന് അ​നൂ​കൂ​ല​മാ​യി മാ​റാ​നി​ട​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:orthodox sabhaJacobite SabhaLok Sabha Elections 2024
News Summary - Election: Jacobite and Orthodox Churches without specifying a opinion
Next Story