Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരഞ്ഞെടുപ്പ്: അനധികൃത...

തിരഞ്ഞെടുപ്പ്: അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം

text_fields
bookmark_border
തിരഞ്ഞെടുപ്പ്: അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാൻ നിർദേശം
cancel

തിരുവനന്തപുരം : ലോകസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് അനധികൃത പണമിടപാട് കർശനമായി നിരീക്ഷിക്കാനും നടപടികൾ സ്വീകരിക്കാനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ ജില്ലാ വരണാധികാരികൾക്ക് നിർദേശം നൽകി. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി എറണാകുളം ഐ എംഎ ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ ബാങ്കുകളിലെയും സംശയകരമായ ഇടപാടുകൾ ഉൾപ്പെടെ നിരീക്ഷിക്കും. ആദായ നികുതി വകുപ്പ് പ്രത്യേക കൺട്രോൾ റൂം സജ്ജമാക്കി. അയൽ സംസ്ഥാന ങ്ങളുമായി അതിർത്തി പങ്കിടുന്ന ജില്ലകളിലും ജില്ലാതിർത്തികളിലും കർശന പരിശോധന ആവശ്യമാണ്. ചെക്ക് പോസ്റ്റുകളിൽ സിസിടിവി നിരീക്ഷണം കൂടുതൽ ശക്തമാക്കും.

വിവിധ എൻഫോഴ്സ്മെൻറ് ഏജൻസികളുടെ സംസ്ഥാന നോഡൽ ഓഫീസർമാർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സ്വീകരിക്കുന്ന നടപടികൾ യോഗത്തിൽ വിശദികരിച്ചു. പരാതിരഹിതമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. വോട്ടെടുപ്പിൽ മുതിർന്ന പൗരമാർക്ക് പ്രധാന പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കുട്ടികളെ ഒരു കാരണവശാലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിക്കരുത്.

ചാനലുകളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിൽ നടത്തുന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടികൾക്ക് നിർബന്ധമായും മുൻകൂർ അനുമതി വാങ്ങണം. ചില സ്ഥലങ്ങളിൽ സംഘർഷമുണ്ടായ സാഹചര്യത്തിലാണ് ഇത്. ജില്ലകളിലെ സുരക്ഷാ ക്രമീകരണങ്ങൾ, ജില്ലാ തിരഞ്ഞെടുപ്പ് മാനേജ്‌മെൻറ് പ്ലാനുകൾ, ലോജിസ്റ്റിക്കൽ ആവശ്യകതകൾ, റിട്ടേണിങ് ഓഫീസർ, അസിസ്റ്റൻറ് റിട്ടേണിങ് ഓഫീസർ എന്നിവരുടെ എണ്ണം, ഇലക്ഷൻ ഫോട്ടോ ഐഡൻറിറ്റി കാർഡ് (എപിക് ) വിതരണം, ഇ.വി.എം, വിവിപാറ്റ് ക്രമീകരണം, സ്വീപ് പ്രവർത്തനങ്ങൾ, തിരഞ്ഞെടുപ്പ് ചിലവ് വിവരങ്ങൾ തുടങ്ങിയ വിഷയങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

യോഗത്തിൽ അഡീഷണൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായ ഡോ. അദീല അബ്ദുള്ള, വി ആർ പ്രേംകുമാർ, എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ കൂടിയായ കലക്ടർമാരായ എൻ.എസ് കെ ഉമേഷ്, അലക്സ് വർഗീസ്, വി വിഘ്നേശ്വരി, കൃഷ്ണ തേജ, ഡോ എസ് ചിത്ര, വി ആർ വിനോദ്, കൊച്ചി സിറ്റി പൊലീസ് കമീഷണർ എസ്. ശ്യാം സുന്ദർ, ജില്ലാ പൊലീസ് മേധാവിമാർ, വരണാധികാരികൾ, ഉപ വരണാധികാരികൾ, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർമാർ, സംസ്ഥാന എൻഫോഴ്സ്മെന്റ് ഓഫീസുകളിലെ ജില്ലാ ഓഫീസർമാർ (എക്സൈസ്, ജി.എസ്.ടി, മോട്ടോർ വെഹിക്കിൾ, ഫോറസ്റ്റ്) യോഗത്തിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Select A Tag
News Summary - Election: Instructions to strictly monitor illegal money transactions
Next Story