Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാനിറ്റൈസറിൽ മഷി...

സാനിറ്റൈസറിൽ മഷി മായുമോ​?

text_fields
bookmark_border
സാനിറ്റൈസറിൽ മഷി മായുമോ​?
cancel

കോഴിക്കോട്​: വോട്ടുപെട്ടികൾ ഒഴിവാക്കി ഇലക്​ട്രോണിക്​ വോട്ടുയന്ത്രങ്ങൾ വന്നെങ്കിലും ചൂണ്ടുവിരലിൽ മഷി പുരട്ടുന്നതിന്​ ഇപ്പോഴും മാറ്റമില്ല. കള്ളവോട്ടുകൾ പിടികൂടാനുള്ള പ്രധാന ആയുധങ്ങളിലൊന്നാണ്​ സിൽവർ നൈട്രേറ്റ്​ മ​ിശ്രിതമടങ്ങിയ മഷി. എന്നാൽ, കോവിഡ്​കാലത്തെ തെരഞ്ഞെടുപ്പിൽ വോട്ടുമഷിക്ക്​ വീര്യം കുറയുമോയെന്നാണ്​ ആശങ്ക. കോവിഡ്​ പ്രതിരോധത്തി​െൻറ ഭാഗമായി ബൂത്തിൽ ​െകാണ്ടുപോകാൻ അനുമതിയുള്ള സാനിറ്റൈസർ പുരട്ട​ു​േമ്പാൾ മഷി മായുമോയെന്ന സംശയമാണുയരുന്നത്​.

ഇരട്ട വോട്ടുള്ളവർ ​ഒരിടത്ത്​ സമ്മതിദാനാവകാശം വിനിയോഗിച്ചശേഷം മറ്റൊരിടത്ത്​ വോട്ട്​ ചെയ്യാനും കള്ളവോട്ടുകൾ ചെയ്യാനുമാണ്​ മഷി മായ്​ക്കുന്നത്​. ചില രാഷ്​ട്രീയ പാർട്ടികൾ മഷി മായ്​ക്കാനുള്ള രാസമിശ്രിതം വ​െ​ര തെരഞ്ഞെടുപ്പ്​ ദിവസം പ്രവർത്തകർക്ക്​ കൈമാറാറുണ്ടെന്നത്​ പരസ്യമായ രഹസ്യമാണ്​. ഇതിനായി ചുമതലപ്പെടുത്തിയ ആളെ സമീപിച്ചാൽ മഷി മായ്​ച്ചുകൊടുക്കുന്നതാണ്​ പതിവ്​. സാനിറ്റൈസറി​െൻറ കുപ്പിയിൽ ​ ഇത്തരം രാസമിശ്രിതങ്ങൾ ​െകാണ്ടുപോയാൽ ബൂത്തിൽവെച്ചുത​ന്നെ മഷി മായ്​ക്കാൻ കഴിയും. സാനിറ്റൈസറാണെന്നു​ കരുതി ആരും സംശയിക്കുകയുമില്ല.

വിരലി​െൻറ അറ്റത്ത്​ പുരട്ടി 40 സെക്കൻഡു​െകാണ്ട്​ മഷി ഉണങ്ങുമെന്നാണ്​ നിർമാതാക്കളായ മൈസൂർ പെയിൻറ്​ ആൻഡ്​​ വാർണീഷസ്​ ലിമിറ്റഡി​െൻറ അവകാശവാദം. സാനിറ്റൈസർ ഉപയോഗിച്ചാലും മഷി മായില്ലെന്ന്​ മൈസൂർ പെയി​ൻറ്​ അധികൃതർ സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷന്​ ഉറപ്പു​െകാടുത്തിട്ടുണ്ട്​. ഉണങ്ങാൻ സഹായിക്കുന്ന സിൽവർ നൈട്രേറ്റി​െൻറ അളവ്​ കൂട്ടിയാൽ മഷി 'പാറപോലെ' ഉറച്ചുനിൽക്കുമെന്നാണ്​ അധികൃതർ പറയുന്നത്​. മഷി ഉണങ്ങാൻ ആവശ്യത്തിന്​ സമയമുണ്ടാകുമെന്നാണ്​ പറയുന്നത്​.

86,000 കുപ്പി മഷിയാണ്​ ഇത്തവണ സംസ്​ഥാന തെരഞ്ഞെടുപ്പ്​ കമീഷൻ ആവശ്യപ്പെട്ടത്​. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1,23,600 കുപ്പി മഷിയുണ്ടായിരുന്നു. കഴിഞ്ഞ തവണ ഓരോ ബൂത്തിലും മൂന്നു കുപ്പി വീതം നൽകി. ഇത്തവണ രണ്ടെണ്ണമേയുണ്ടാകൂ. മഷിക്കുപ്പി തട്ടിമറിഞ്ഞുപോയാൽ ഉപയോഗിക്കാൻ ഓരോ 20 ബൂത്തി​െൻറ നിയന്ത്രണമുള്ള സെക്​ടറൽ ഓഫിസറുടെ കൈവശം അഞ്ചു​ കുപ്പികൾ അധികം നൽകും. 85 ലക്ഷത്തിലേറെ രൂപ ​കൊടുത്താണ്​ മൈസൂരിൽനിന്ന്​ മഷി എത്തിക്കുന്നത്​. 2015ൽ ഓർഡർ ചെയ്​ത മഷിക്കുപ്പികളിലേറെയും ഉപയോഗിച്ചിരുന്നില്ല.

1962 മുതലാണ്​ മൈസൂർ പെയിൻറ്​ ആൻഡ്​​ വാർണീഷസ്​ ലിമിറ്റഡ്​ വോട്ടുമഷി ഉൽപാദിപ്പിച്ചു​ തുടങ്ങിയത്​. സിൽവർ നൈട്രേറ്റുണ്ടെന്നതല്ലാതെ മഷിയുടെ കൂട്ട്​ എന്താണെന്നത്​ ഇപ്പോഴും രഹസ്യമാണ്​. കുറച്ച്​ ദിവസം വെയിലേറ്റാൽ മഷിയുടെ നിറം കറുപ്പായി മാറും. ആഴ്​ചകൾക്കുശേഷം പൂർണമായും വിരലിൽനിന്ന്​ മായും. പോളിയോ വാക്​സിൻ നൽകിയശേഷം കുട്ടികളുടെ വിരലിൽ പുരട്ടുന്നതും ഇതേ മഷിയാണെങ്കിലും സിൽവർ നൈട്രേറ്റി​െൻറ അംശം വളരെ കുറവാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election inksanitizerpanchayat election 2020
Next Story