Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

106 പിന്നിട്ട കുഞ്ഞുപെണ്ണിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ ആദരം

text_fields
bookmark_border
106 പിന്നിട്ട കുഞ്ഞുപെണ്ണിന് തെരഞ്ഞെടുപ്പ് കമീഷന്‍റെ ആദരം
cancel
camera_alt

കു​ഞ്ഞു​പെ​ണ്ണി​ന് വ​യോ​ജ​ന​ദി​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്‍റെ ആ​ദ​രം ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ എ​ൻ. ജ​യ​പ്ര​കാ​ശ് കൈമാറുന്നു

മുണ്ടക്കയം: 106 പിന്നിട്ട കുഞ്ഞുപെണ്ണിന് വയോജനദിനത്തിൽ തെരഞ്ഞെടുപ്പ് കമീഷന്‍റെ ആദരം. മുണ്ടക്കയം പുഞ്ചവയല്‍, പാക്കാനം കാവനാല്‍ പരേതനായ നാരായണന്റെ ഭാര്യ കുഞ്ഞുപെണ്ണിനെയാണ് വയോജന ദിനത്തിൽ മുതിർന്ന വോട്ടർ എന്ന നിലയിൽ തെരഞ്ഞെടുപ്പ് കമീഷൻ ആദരിച്ചത്. താലൂക്ക് ഓഫിസിലെ ഹെഡ്ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എൻ. ജയപ്രകാശ് നേരിട്ട് വീട്ടിലെത്തി ചീഫ് ഇലക്ഷൻ കമീഷണറും ജില്ല ഇലക്ഷൻ ഓഫിസറും ഒപ്പിട്ട വെവ്വേറെ കത്തുകൾ കൈമാറി.

താലൂക്ക് ഓഫിസ് ജീവനക്കാരായ എം.എസ്. സജിമോൻ, വി.ജെ. ജയ്സൺ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുതിർന്ന വോട്ടർ എന്ന നിലയിൽ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വർഷങ്ങളോളം പങ്കാളിയായതിന് തെരഞ്ഞെടുപ്പ് കമീഷൻ കത്തിലൂടെ നന്ദി അറിയിച്ചു. 106ാം വയസ്സിലും തന്‍റെ കൃഷിയിടത്തിൽ സജീവമായ കുഞ്ഞുപെണ്ണിനെ കുറിച്ച് വയോജനദിനത്തിൽ 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Election Commission's tribute to Kunjupenn who passed 106
Next Story