Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പത്രിക തള്ളിയതിനെതിരായ തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ ഹരജി നാളത്തേക്ക്​ മാറ്റി

text_fields
bookmark_border
തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം സമർപ്പിക്കണം
BJP Flag
cancel

കൊച്ചി: തലശ്ശേരിയിലെയും ഗുരുവായൂരിലെയും ബി.ജെ.പി സ്ഥാനാർഥികളുടെ പത്രിക തള്ളിയതിനെതിരായ ഹരജി നാളെ പരിഗണിക്കാനായി ഹൈകോടതി മാറ്റി. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ സത്യവാങ്മൂലം സമർപ്പിക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

ചിഹ്നം അനുവദിക്കാൻ സംസ്ഥാന പ്രസിഡന്‍റിനെ ചുമതലപ്പെടുത്തുന്ന ദേശീയ പ്രസിഡൻറ് ഒപ്പിട്ട ഫോം എ സമർപ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പത്രിക വരണാധികാരി കരുതിക്കൂട്ടി തള്ളുകയായിരുന്നെന്നാണ് തലശേരിയിൽ പത്രിക നൽകിയ ബി.ജെ.പി സ്ഥാനാർഥിയും കണ്ണൂർ ജില്ലാ പ്രസിഡന്‍റുമായ എൻ. ഹരിദാസിന്‍റെ ആരോപണം.

ഫോം എയും ബിയും പത്രികക്ക്​ ഒപ്പം നൽകിയിരുന്നു. എന്നാൽ ഫോം എയിൽ ഒപ്പിട്ടില്ല എന്ന അപാകത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരുത്തുന്നതിനായി മാർച്ച് 19 ന് അത് മടക്കി നൽകാൻ വരണാധികാരിയോട് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ല. പത്രിക സൂക്ഷ്മ പരിശോധന നടത്തുന്ന 20 ന് ദേശീയ പ്രസിഡന്‍റ്​ ഒപ്പിട്ട ഫോം എ പത്രികക്ക്​ ഒപ്പം നൽകിയെങ്കിലും സ്വീകരിച്ചില്ല.

തുടർന്ന് ഫോം എ നൽകിയിട്ടില്ല എന്ന പേരിൽ തള്ളുകയായിരുന്നു. കരുതിക്കൂട്ടിയാണ് വരണാധികാരി ഈ നിലപാട് സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ പത്രികക്ക്​ ഒപ്പം നൽകിയ ഫോം എ സാധുതയുള്ളതാണെന്ന് പ്രഖ്യാപിക്കുകയും പത്രിക സ്വീകരിക്കാൻ നിർദേശിക്കുകയും മത്സരിക്കാൻ അനുവദിക്കുകയും ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

നാമനിർദേശ പത്രികക്കൊപ്പം സമർപ്പിക്കുന്ന ഫോം ബിയിൽ സംസ്ഥാന പ്രസിഡൻറിന്‍റെ ഒപ്പില്ല എന്ന കാരണത്താലാണ് തന്‍റെ പത്രിക തള്ളിയതെന്ന് ഗുരുവായൂർ സ്ഥാനാർഥിയായ മഹിള മോർച്ച സംസ്ഥാന പ്രസിഡന്‍റ്​ നിവേദിത സുബ്രഹ്മണ്യന്‍റെ ഹരജിയിൽ പറയുന്നു.

എന്നാൽ എ, ബി ഫോമുകളിൽ ഒപ്പിടാത്തത് പത്രിക തള്ളാൻ കാരണമല്ല. ഈ സാഹചര്യത്തിൽ വരണാധികാരി ഏകപക്ഷീയവും സ്വേഛാപരവും ശരിയല്ലാത്തതുമായ നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. അധികാര ദുർവിനിയോഗമാണ്. അതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി നൽകിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Election Commission must submit affidavit; High Court has adjourned hearing of Thalassery BJP candidate's petition
Next Story