ശ്രീധരൻ പിള്ളക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ്
text_fieldsതിരുവനന്തപുരം: മുസ്ലിം വിരുദ്ധ പരാമർശം നടത്തിയ ബി.ജെ.പി അധ്യക്ഷൻ പി. എസ്. ശ്രീധരൻ പിള്ളക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നോട്ടീസ് അയച്ചു. പിള്ളയുടെ പരാമർശം ചട്ടലംഘനമാണെന്ന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ റിപ്പോർട്ടിെൻറ ഭാഗമായാണ് നടപടി.
വിവാദ പ്രസംഗത്തിനെതിരെ സി.പി.എം നേതാവ് വി. ശിവന്‍കുട്ടി നൽകിയ പരാതിയിൽ പൊലീസ് ജാമ്യമില്ലാ വകുപ്പുചുമത്തി കേസെടുത്തിരുന്നു.
മതസ്പർധ വളർത്തൽ, വർഗീയ ചേരിതിരിവ് സൃഷ്ടിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ആറ്റിങ്ങൽ പൊലീസ് കേസെടുത്തത്. ഐ.പി.സി 153, 153 എ, 153 ബി വകുപ്പുകളാണ് ചേർത്തത്. ഈ മാസം 13ന് ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രെൻറ വികസനപത്രികയുടെ പ്രകാശന ചടങ്ങിലായിരുന്നു വിവാദപരാമർശം. ‘ബാലാകോട്ട് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ജാതിയും മതവും നോക്കുന്നവർ ഉണ്ട്. ഇസ്ലാം ആെണങ്കില്‍ ചില അടയാളങ്ങളൊക്കെ ഉണ്ടല്ലോ, ഡ്രസൊക്കെ മാറ്റി നോക്കിയാലല്ലേ അറിയാന്‍ പറ്റൂ’ എന്നായിരുന്നു പരാമര്‍ശം.
വർഗീയ വിദ്വേഷം ജനിപ്പിക്കുന്ന വാചകങ്ങള്‍ വർഗീയത വളര്‍ത്തി വോട്ട് പിടിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണെന്നാരോപിച്ച് ഇടതുമുന്നണി ആറ്റിങ്ങല്‍ പൊലീസിലും റൂറല്‍ എസ്.പിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകി. നടപടി വൈകിയതിനെ തുടര്‍ന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ വി. ശിവന്‍കുട്ടി ഹൈകോടതിയെ സമീപിച്ചു. പിള്ളയുടെ പരാമർശം തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ ഹൈകോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
