Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ജോസ്​ കെ. മാണിയെ...

​ജോസ്​ കെ. മാണിയെ ചെയർമാനാക്കിയത്​ ഇലക്​ഷൻ കമീഷൻ തള്ളി

text_fields
bookmark_border
jose-k-mani-030819.jpg
cancel

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് എം​ നേതാവ്​ ജോസ്​ കെ.മാണിയെ പാർട്ടി ചെയർമാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ്​ കമീഷൻ തള്ളി. ജോസ്​ കെ. മാണിയെ ചെയർമാനാക്കാനായി ജൂൺ16ന്​ ചേർന്ന യോഗം പാർട്ടി ഭരണഘടന പ്രകാരമല്ലെന്ന്​ തൊടുപുഴ​ മു​ൻസിഫ്​ കോടതി കണ്ടെത്തിയിട്ടുണ്ടെന്ന്​ പരാമർശിച്ചാണ്​ നടപടി.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കമീഷൻ ജോസ്​ കെ.മാണിക്ക്​ രേഖാമൂലം മറുപടി നൽകി. ആഗസ്​ത്​ 30നാണ്​ കമീഷൻ മറുപടി അയച്ചത്​. ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത പാര്‍ട്ടി തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കില്ലെന്ന്​ കമീഷന്‍ വ്യക്തമാക്കുന്നു.

പാർട്ടി വർക്കിങ്​ ചെയർമാനെന്ന നിലയിൽ ചിഹ്​നം അനുവദിക്കാനുള്ള അധികാരം പി.ജെ. ജോസഫിനാണെന്ന്​ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mjose k manikerala newsElection Commissionmalayalam newskerala congress M chairman
News Summary - election commission rejected the decision to make jose k mani as party chairman -kerala news
Next Story