ആകെ വോട്ടർമാർ രണ്ടു കോടി 61 ലക്ഷം; യുവ വോട്ടർമാർ 3.67 ലക്ഷം
text_fieldsതിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ സൂക്ഷ്മ പര ിശോധന പൂർത്തിയാക്കിയാതായി തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. 303 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത ്. 242 എണ്ണം അംഗീകരിച്ചു. ഏറ്റവും കൂടുതൽ പത്രിക ലഭിച്ചത് വയനാട്ടിൽ നിന്നാണ്. 22 എണ്ണം. രണ്ടാമതുള്ള ആറ്റിങ്ങലിൽ ന ിന്ന് 21 പത്രികകളും ലഭിച്ചു.
വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനായി ജനുവരിക്ക് ശേഷം രണ്ടു മാസത്തതിനുള്ളി ൽ ഒമ്പതു ലക്ഷം അപേക്ഷകൾ കിട്ടിയിട്ടുണ്ട്. ഇത്തവണ 173 ട്രാൻസ്ജെൻഡർ വോട്ടർമാർ പട്ടികയിലുണ്ട്. 18-19 പ്രായത്തിനിടയിൽ 19 പുതിയ ട്രാൻസ്ജെൻഡർ വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഏപ്രിൽ നാലുവരെ രണ്ടു കോടി 61 ലക്ഷം വോട്ടർമാർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. യുവ വോട്ടർമാർ 3.67 ലക്ഷം.
ഏറ്റവും കൂടുതൽ പുതിയ വോട്ടർമാർ മലപ്പുറം ജില്ലയിൽ നിന്നാണ്. 60469 പേർ. കോഴിക്കോട് 45000 പുതിയ വോട്ടർമാരുണ്ട്. നൂറ് വയസ്സ് മുകളിലുള്ള 2230 വോട്ടർമാരും 1.25 ലക്ഷം ഭിന്നശേഷി വേട്ടർമാരുമുണ്ട്. പോളിങ് ദിവസം പൊതു അവധിയാണ്. മെയ് 23 വേട്ടെണ്ണൽ എട്ടു മണിക്ക് ആരംഭിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
വിവിധയിടങ്ങളിൽ നടത്തിയ പരിശോധനകളിൽ നിന്നായി 14 കോടി രൂപയുടെ സാധനങ്ങൾ പിടിച്ചെടുത്തു. ഏഴു കോടി രൂപ പണമായി പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്തതിൽ സ്വർണവും, മദ്യവും ഉൾപ്പെടുന്നു. ഇത് വ്യക്തമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും അദ്ദേഹം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോൾ സ്ഥാനാർഥികളും നേതാക്കളും വ്യക്തിഹത്യ നടത്താൻ പാടില്ല.
രാഷ്ട്രീയ പാർട്ടിക്കെതിരെയും നേതാക്കൾക്കെതിരെയും മോശം പരാമർശം നടത്തുന്നത് ശരിയല്ല. എം.കെ. രാഘവനുമായി ബന്ധപ്പെട്ട ഒളികാമറാ വിഷയത്തിൽ പ്രാഥമികാന്വേഷണ റിപ്പോർട്ട് കിട്ടി. ഡി.ജി.പിയോടും വരണാധികാരിയോടും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടിക്കാറാം മീണ പറഞ്ഞു.
ലീഗിനെതിരായ യോഗിയുടെ പരാമർശത്തിൽ പരാതി കിട്ടിയില്ല. ആലത്തൂർ സ്ഥാനാർഥിക്കെതിരായ പരാമർശത്തിൽ റിപ്പോർട്ട് ഉടൻ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് വായ്പകൾക്കുള്ള മൊറട്ടോറിയം വൈകും. മൊറട്ടോറിയം സംബന്ധിച്ച് കൂടുതൽ വ്യക്തതവേണം. കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഇതുസംബന്ധിച്ച് കൂടുതൽ വിശദീകരണം തേടിയിട്ടുണ്ട്. ഇത് സർക്കാരിനെ അറിയിക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
