വിവാദ വിഡിയോ: സുധാകരനെതിരെ നടപടിയെടുക്കണം -തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsതിരുവനന്തപുരം: കണ്ണൂര്‍ പാര്‍ലമെൻറ് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. സുധാകരൻ ഇറക്കിയ തെരെഞ്ഞടുപ്പ് പ്രചാരണ വിഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. സുധാകരനെതിരെ നടപടിയെടുക്കാ ൻ ജില്ലാ കളക്ടർക്ക് ഓഫീസർ നിർദേശം നൽകി.
‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന ക്യാപ്ഷനോട െ ഇറക്കിയ വിഡിയോ ആണ് വിവാദമായത്. ഇതുമായി ബന്ധപ്പെട്ട് വനിതാ കമീഷൻ സുധാകരനെതിരെ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻെറ നിർദ്ദേശപ്രകാരമായിരുന്നു നടപടി.
പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും, സ്ത്രീ സമൂഹത്തെ ആകെ അവഹേളിക്കുന്നതാണെന്നും നേരത്തെ ശൈലജ ടീച്ചര്‍ ഫേസ്ബുക്കിലൂടെ ആരോപിച്ചിരുന്നു. ചൊവ്വയിലേക്ക് പോലും സ്ത്രീകള്‍ എത്തിച്ചേരാന്‍ തയ്യാറെടുക്കുന്ന സമയത്ത് സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് എടുക്കണമെന്ന് ശൈലജ ടീച്ചർ ആവശ്യപ്പെട്ടിരുന്നു.
സുധാകരനെതിരെ വനിത കമീഷൻ കേസ്
തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുംവിധം വിഡിയോ പ്രചരിപ്പിച്ചെന്നാരോപിച്ച് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരനെതിരെ വനിത കമീഷൻ സ്വമേധയ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ അധ്യക്ഷ എം.സി. ജോസെഫെെൻറ നിർദേശ പ്രകാരമാണ് നടപടി. ‘ഒാളെ പഠിപ്പിച്ച് ടീച്ചറാക്കിയത് വെറുതെയായി’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ പ്രചാരണ വിഡിയോ സ്ത്രീവിരുദ്ധമാണെന്നും എതിർസ്ഥാനാർഥിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണെന്ന പ്രാഥമിക വിലയിരുത്തലിെൻറ അടിസ്ഥാനത്തിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
