Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ച്​ ലോക്​സഭ...

അഞ്ച്​ ലോക്​സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ്​ ചോദ്യം ചെയ്​ത് ഹരജികൾ

text_fields
bookmark_border
election
cancel

കൊച്ചി: സംസ്​ഥാനത്തെ അഞ്ച് ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ​േചാദ്യം ചെയ്​ത്​ ഹൈകോടതിയിൽ ഹരജി. കൊല്ലം, പത് തനംതിട്ട, ഇടുക്കി, എറണാകുളം, വയനാട് മണ്ഡലങ്ങളിലെ ​െതരഞ്ഞെടുപ്പുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജികളാ ണ്​ കോടതിയുടെ പരിഗണനക്കെത്തിയത്​. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള അഴിമതി ​ചൂണ്ടിക്കാട്ടിയാണ്​ ഹരജികൾ സമർപ്പ ിച്ചത്​.

കൊല്ലം മണ്ഡലത്തിൽനിന്ന്​ വിജയിച്ച യു.ഡി.എഫ് സ്​ഥാനാർഥി എന്‍.കെ. പ്രേമചന്ദ്ര​​െൻറ തെരഞ്ഞെടുപ്പ് റദ ്ദാക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് സ്​ഥാനാര്‍ഥിയായിരുന്ന കെ.എന്‍. ബാലഗോപാലാണ് ഹരജി നല്‍കിയത്. ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള തെരഞ്ഞെടുപ്പ് അഴിമതികള്‍ സ്​ഥാനാർഥിയും മുഖ്യ ഏജൻറും യു.ഡി.എഫ് പ്രവര്‍ത്തകരും നടത്തിയെന്നാണ്​ ആരോപണം.

ഇടുക്കി മണ്ഡലത്തിൽനിന്ന്​ യു.ഡി.എഫിലെ ഡീന്‍ കുര്യാക്കോസി​​െൻറ തെരഞ്ഞെടുപ്പ്​ ചോദ്യം ചെയ്ത് വോട്ടറായ റോമിയോ സെബാസ്​റ്റ്യനാണ് ഹരജി നല്‍കിയത്. ലോക്​സഭ തെരഞ്ഞെടുപ്പിന്​ പരമാവധി 70 ലക്ഷം രൂപ ചെലവാക്കാനാണ്​ അനുമതിയെങ്കിലും ഡീന്‍ ഒരു കോടിയലധികം രൂപ ചെലവഴിച്ചു. എന്നാൽ, 50.65 ലക്ഷം രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത്​ തെരഞ്ഞെടുപ്പ്​ അഴിമതിയായിക്കണ്ട്​ വിജയം റദ്ദാക്കണമെന്നാണ്​ ആവശ്യം.

വയനാട് മണ്ഡലത്തിൽ കോൺഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധിയുടെയും എറണാകുളം മണ്ഡലത്തിൽ ഹൈബി ഈഡ​​െൻറയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാർ കേസ്​ പ്രതി സരിത എസ്. നായരാണ് ഹരജി നല്‍കിയത്. ഇവർക്കെതിരെ മത്സരിക്കാൻ നാമനിർദേശ പത്രിക നൽകിയെങ്കിലും വരണാധികാരി അന്യായമായി തള്ളിയെന്നാണ്​ സരിതയുടെ ആരോപണം.

മത്സരിക്കാൻ അർഹതയുള്ള തന്നെ ഒഴിവാക്കി നടത്തിയ തെരഞ്ഞെടുപ്പിലെ വിജയം റദ്ദാക്കണമെന്നാണ്​ ആവശ്യം. പത്തനംതിട്ടയിലെ ആ​േൻറാ ആൻറണിയുടെ വിജയം ചോദ്യം ചെയ്​ത്​ അനന്തഗോപനാണ്​ ഹരജി നൽകിയത്​. തെരഞ്ഞെടുപ്പ്​ ഹരജികൾ നൽകാനുള്ള അവസാന തീയതി തിങ്കളാഴ്​ചയായിരുന്നു. ഫലപ്രഖ്യാപനം കഴിഞ്ഞ്​​ 45 ദിവസത്തിനകം ഹരജികൾ നൽകണമെന്നാണ്​ ചട്ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newselection casemalayalam newsLoksabha Seats Kerala
News Summary - Election Cases Against Five Loksabha Seats in Kerala -Kerala News
Next Story