Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാതി–മത സംഘടനകൾ...

ജാതി–മത സംഘടനകൾ വോട്ട്​ ചോദിക്കുന്നതിനെതിരെ ടിക്കാറാം മീണ

text_fields
bookmark_border
Tikkaram-Meena
cancel

തി​രു​വ​ന​ന്ത​പു​രം: ജാ​തി-​മ​ത സം​ഘ​ട​ന​ക​ൾ ഏ​തെ​ങ്കി​ലും പ്ര​ത്യേ​ക പാ​ർ​ട്ടി​ക​ൾ​ക്ക്​ വോ​ട്ടു ചോ​ദി ​ക്കു​ന്ന​ത്​ ച​ട്ട​ലം​ഘ​ന​മെ​ന്ന്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ. എ​ൻ.​എ​സ്.​എ​സി​ നെ​തി​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ല. ല​ഭി​ച്ചാ​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​ത്യേ​ക പാ​ർ​ട്ടി​ക്കു​വേ​ണ്ടി ആ​ഹ്വാ​നം ന​ൽ​കു​ന്ന​ത്​ ശ​രി​യ​ല്ല. ശ​ബ​രി​മ​ല വി​ഷ​യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ വി​ല​ക്കി​ല്ല. എ​ന്നാ​ൽ, അ​യ്യ​പ്പ​​െൻറ പേ​രി​ൽ ​േവാ​ട്ട്​ ചോ​ദി​ക്കാ​ൻ പാ​ടി​ല്ല. ദേ​വ​സ്ഥാ​ന​ത്തെ ന്യൂ​ന​ത​ക​ളും മ​റ്റും ചൂ​ണ്ടി​ക്കാ​ണി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​ൽ ചി​ല ക​ക്ഷി​ക​ൾ അ​തി​രു​ വി​ടു​ന്ന​താ​യി ക​​മീ​ഷ​ൻ വി​ല​യി​രു​ത്തി.

ഇ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ച്​ മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ഡി.​ജി.​പി​ക്കും അ​ഞ്ച്​ ക​ല​ക്​​ട​ർ​മാ​ർ​ക്കും ക​ത്ത്​ ന​ൽ​കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ പ്ര​യാ​സ​മു​ണ്ടാ​ക്കു​ക, റോ​ഡ്​ ത​ട​സ്സം സൃ​ഷ്​​ടി​ക്കു​ക, ശ​ബ്​​ദ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ക​മീ​ഷ​ന്​ മു​ന്നി​ൽ വ​ന്നു. ചി​ല പ​രാ​തി​ക​ളും ഇ​ത്​ സം​ബ​ന്ധി​ച്ച്​ ക​മീ​ഷ​ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം ചൂ​ണ്ടി​ക്കാ​ണി​ച്ചി​ട്ടു​ണ്ട്. ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി​മാ​ർ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക്ക്​ ഡി.​ജി.​പി നി​ർ​ദേ​ശം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignkerala newsmalayalam newstikaram meena
News Summary - Election Campaign Tikaram Meena -Kerala News
Next Story