Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Pinarayi Vijayan
cancel

'ഉറപ്പാണ്​ എൽ.ഡി.എഫ്​'; പുതിയ പ്രചരണ വാക്യവുമായി ഇടതുമുന്നണി

text_fields
bookmark_border

​കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പ്രചരണ വാക്യം പുറത്തിറക്കി. 'ഉറപ്പാണ്​ എൽ.ഡി.എഫ്​' എന്നാണ്​ പുതിയ മുദ്രാവാക്യം.

മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോർഡുകൾക്കൊപ്പം സർക്കാറിന്‍റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഉറപ്പാണ്​ വികസനം, ഉറപ്പാണ്​ ആരോഗ്യം, ഉറപ്പാണ്​ ജനക്ഷേമം തുടങ്ങിയ ഉപത​ലക്കെട്ടുകളും പ്രചരണത്തിന്​ ഉപയോഗിക്കും. സോഷ്യൽ മീഡിയയിലും ഈ വാചകം ഉപയോഗിച്ചായിരിക്കും പ്രചരണം. തുടർഭരണം മുന്നിൽകണ്ടുള്ളതാണ്​ പ്രചരണ വാചകം.

'എൽ.ഡി.എഫ്​ വരും എല്ലാം ശരിയാകും' എന്നായിരുന്നു 2016ലെ എൽ.ഡി.എഫ്​ പ്രചരണ വാചകം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ തരംഗമായിരുന്ന പ്രചരണ മുദ്രാവാക്യമായിരുന്നു ഇത്​. ​

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - election campaign ldf new slogan
Next Story