Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാട്ടാനയെ...

കാട്ടാനയെ തളക്കുന്നവർക്ക്​ വോട്ട്​; ഇടുക്കിയിലെ മുഖ്യ പ്രചാരണ വിഷയം

text_fields
bookmark_border
wild elephant
cancel

തൊടുപുഴ: തെരഞ്ഞെടുപ്പ്​ പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇടുക്കിയിൽ ഭൂവിഷയമടക്കമാണ്​ നേരത്തേ മുഖ്യ ചർച്ചയായിരുന്നതെങ്കിൽ ഇത്തവണത്തെ കാടിറങ്ങുന്ന വന്യമൃഗങ്ങളാണ്​ വിഷയം. ജില്ലയിൽ ഏറ്റവും കൂടുതൽ കാട്ടാനശല്യം നേരിടുന്നവരാണ്​ ഇടുക്കി ചിന്നക്കനാൽ നിവാസികൾ. അരിക്കൊമ്പന്‍റെ നാടുകടത്തലിനെത്തുടർന്ന്​ അൽപം ശമനമുണ്ടായിരുന്ന വന്യമൃഗശല്യം ഇപ്പോൾ അതിരൂക്ഷമാണ്​.

മൂന്ന്​ മാസത്തിനിടെ അഞ്ചുപേരാണ്​ഇടുക്കിയിൽ കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്​​. വന്യമൃഗ ആക്രമണം കത്തിനിൽക്കുന്ന സാഹചര്യത്തിലാണ്​ ഇത്തവണത്തെ തെരഞ്ഞെടുപ്പ്​​. അതുകൊണ്ട്​ കാട്ടാന ശല്യത്തിൽനിന്ന്​ ഞങ്ങളെ സംരക്ഷിക്കുന്നവർക്ക്​ മാത്രമാണ്​ ഇത്തവണത്തെ വോട്ടെന്ന്​ ചിന്നക്കനാൽ പ്രദേശവാസികൾ പ്രഖ്യാപിച്ച്​ കഴിഞ്ഞു. ചക്കക്കൊമ്പൻ, മുറിവാലൻ പടയപ്പ ഇങ്ങനെ പേരുള്ളവയും അല്ലാത്തവയുമായി കാട്ടാനകൾ മൂന്നാർ, ചിന്നക്കനാൽ, പീരുമേട്​ മേഖലകളിൽ വിലസുകയാണ്​​. ഇതിനുപിറകെ കാട്ടുപോത്തും കരടിയും പുലിയുമൊക്കെ ഹൈറേഞ്ച്​ ജനതയെ മുൾമുനയിൽ നിർത്തുന്നു.

പ്രതിഷേധം രൂക്ഷമാകുമ്പോൾ വാഗ്​ദാനങ്ങളുമായി എത്തുന്നവരെ വിശ്വാസമില്ലെന്നാണ്​ വന്യമൃഗശല്യം നേരിടുന്ന സ്ഥലങ്ങളിലെ പ്രദേശവാസികൾ പറയുന്നത്​. ഇത്തരം വാഗ്​ദാനങ്ങളുമായി ആരും ഇവിടേക്ക്​ വരേ​െണ്ടന്നും ഇവർ ഉറച്ച ശബ്​ദത്തിൽ വ്യക്തമാക്കുന്നു.

പ്രകടനപത്രിക ഇറക്കി സ്ഥാനാർഥികൾ

വന്യമൃഗശല്യവും ഇതുമായി ബന്ധപ്പെട്ട പ്രശ്നം സജീവമായതോടെ പ്രശ്നത്തെ എങ്ങനെ നേരിടുമെന്ന പ്രകടനപത്രികത​ന്നെ ജില്ലയിലെ സ്ഥാനാർഥികൾ ഇറക്കിക്കഴിഞ്ഞു. വന്യമൃഗശല്യം രൂക്ഷമായ ആറ്​ താലൂക്കിൽ എം.പി ഫണ്ടിന്‍റെ 50 ശതമാനവും സി.എസ്​.ആർ ഫണ്ടും കണ്ടെത്തി കൂടുതൽ ഫലപ്രദമായ പദ്ധതികൾ ഏർപ്പെടുത്തുമെന്ന ഉറപ്പാണ്​ യു.ഡി.എഫ്​ സ്ഥാനാർഥി ഡീൻ കുര്യാക്കോസ് നൽകുന്നത്​. തമിഴ്​നാട്, കർണാടക തുടങ്ങി വന്യജീവി ആക്രമണം നേരിടുന്ന സംസ്ഥാനങ്ങളിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ മാതൃകയാക്കി കേരളത്തിലും പദ്ധതികൾ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും ഡീൻ കുര്യാക്കോസ്​ വ്യക്തമാക്കി.

എം.പി ഫണ്ടിന്‍റെ 30 ശതമാനവും വന്യജീവി ആക്രമണത്തെ ചെറുക്കാൻ നീക്കിവെക്കുമെന്ന്​ ​എൽ.ഡി.എഫ്​ സ്ഥാനാർഥി ജോയ്​സ്​ ജോർജും പറഞ്ഞു​.​ വനം, റവന്യൂ, അഗ്​നിരക്ഷാസേന, പൊലീസ്​, ജനപ്രതിനിധികൾ തുടങ്ങിയവരെ കൂട്ടിയോജിപ്പിച്ച്​ ഏകോപനച്ചുമതല ഏറ്റെടുക്കുമെന്നും ജോയ്​സ്​ ജോർജ്​ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild AnimalsWild ElephantIdukkiLok Sabha Elections 2024
News Summary - Election Campaign Idukki Wild Animals
Next Story