Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊടുന്നനെ മാറി...

പൊടുന്നനെ മാറി തെരഞ്ഞെടുപ്പ്​ അജണ്ട; ഗോദയിൽ സി.എ.എ തരംഗം

text_fields
bookmark_border
പൊടുന്നനെ മാറി തെരഞ്ഞെടുപ്പ്​ അജണ്ട; ഗോദയിൽ സി.എ.എ തരംഗം
cancel

കോഴിക്കോട്​: തെരഞ്ഞെടുപ്പ് വിജ്ഞാപനത്ത​ിന് ദിവസങ്ങൾശേഷിക്കെ, കേന്ദ്രം പുറത്തെടുത്ത പൗരത്വ നിയമ ഭേദഗതിയിൽ തിളച്ച്​ തെരഞ്ഞെടുപ്പ്​ രംഗം. പൊടുന്നനെ മാറിയ അജണ്ടയിൽ സംസ്ഥാനത്ത്​ ഇരു മുന്നണികളും ന്യൂനപക്ഷ വോട്ട്​ ലക്ഷ്യമാക്കി കരുക്കൾ നീക്കുകയാണ്.അയോധ്യയിലും മണിപ്പൂരിലും ഫലസ്തീനിലുമൊക്കെ കറങ്ങിയ തെരഞ്ഞെടുപ്പ്​ വിഷയങ്ങളിൽ ഇപ്പോൾ സി.എ.എ മേൽക്കൈ നേടി.

ദേശീയതലത്തിൽ സി.എ.എയെ ശക്തമായി എതിർക്കുന്നത്​ തങ്ങളാണെന്ന്​ അവകാശപ്പെട്ട്​ കോൺഗ്രസും സി.പി.എമ്മും രംഗത്തുള്ളപ്പോൾ സുപ്രീംകോടതിയിലെ നിയമപോരാട്ടം എടുത്തുകാട്ടി മുസ്​ലിം ലീഗും ഗോദയിലുണ്ട്​. യുവജന സംഘടനകളും തെരുവിലിറങ്ങി. ചട്ടത്തിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുമ്പോൾ ഡി.വൈ.എഫ്​​.ഐയും ഹരജിയുമായി കോടതിയിലെത്തി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യത്തിൽ സംസ്ഥാന ബി.ജെ.പി ഘടകത്തിന്​ സി.എ.എ തിരിച്ചടിയാവുകയും ചെയ്​തു.

2019ൽ ആദ്യഘട്ട സി.എ.എ പ്രക്ഷോഭത്തിൽ സംസ്ഥാനത്ത്​ ഇരു മുന്നണികളും യോജിച്ചത്​ ദേശീയ ശ്രദ്ധ നേടിയിരുന്നു. നിയമസഭ സംയുക്ത പ്രമേയവും പാസാക്കി. അതേസമയം, ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ വിഷയത്തിൽ തങ്ങളാണ്​ ആത്മാർഥമായി പ്രവർത്തിക്കുന്നതെന്ന്​ തെളിയിക്കാനുള്ള മത്സരത്തിലാണ്​ പാർട്ടികൾ.

അതിനിടെ, ആദ്യഘട്ട പ്രക്ഷോഭവുമായി ബന്ധപ്പെട്ട്​ സർക്കാർ സമരക്കാർക്കെതിരായി എടുത്ത കേസുകൾ ചൂണ്ടിക്കാട്ടി കോൺഗ്രസും മുസ്​ലിം ലീഗും സി.പി.എമ്മിനെതിരെ ആരോപണമുയർത്തുന്നു. കേസുകൾ പിൻവലിക്കുമെന്ന്​ പറഞ്ഞിരുന്നെങ്കിലും അന്നെടുത്ത 835 കേസുകളിൽ 34 എണ്ണം മാത്രമാണ്​ പിൻവലിച്ചത്​. തിങ്കളാഴ്ച വിജ്ഞാപനം പുറത്തുവന്നയുടൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന പ്രക്ഷോഭത്തോട്​ ​പൊലീസ്​ സ്വീകരിച്ച സമീപനത്തിലും മാറ്റമുണ്ടായില്ല. ദേശീയതലത്തിൽ സി.എ.എക്കെതിരായ കോൺഗ്രസ്​ നിലപാട്​ ദുർബലമാണെന്ന വാദം ഉയർത്തിയാണ്​ സി.പി.എം കോൺഗ്രസിനെ നേരിടുന്നത്​. ഭൂരിപക്ഷ വോട്ട്​ ലക്ഷ്യമിട്ട്​ വിഷയത്തിൽ കോൺഗ്രസ്​ മൃദുസമീപനം സ്വീകരിക്കുന്നതായ ആരോപണവും സി.പി.എം ഉയർത്തുന്നു. എന്നാൽ, തങ്ങൾ അധികാരത്തിൽ വന്നാൽ പൗരത്വ നിയമ ഭേദഗതിതന്നെ റദ്ദാക്കുമെന്ന്​ കോൺഗ്രസ്​ വ്യക്തമാക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Election AgendaCitizenship Amendment Act
News Summary - Election agenda suddenly changed; CAA wave in India
Next Story