Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Eldhose Kunnappilly MLA contributes towards construction of Ram temple
cancel
Homechevron_rightNewschevron_rightKeralachevron_rightരാമക്ഷേത്ര...

രാമക്ഷേത്ര നിർമാണത്തിന് പണം നൽകി എൽദോസ്​ കുന്നപ്പിള്ളി എം.എൽ.എ; വിവാദത്തിൽ

text_fields
bookmark_border

പെരുമ്പാവൂർ: രാമക്ഷേത്ര നിർമാണത്തിന് പണം നൽകി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. സംഭാവന നൽകുന്ന ചിത്രം പുറത്തുവന്നു. ആർ.എസ്.എസി​ൻെറ ജില്ല പ്രചാരക് അജേഷ്കുമാറിന് പണം നൽകുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു.

എൽദോസ് കുന്നപ്പിള്ളിയുടെ ഓഫിസിൽ രാമക്ഷേത്ര നിർമാണ കാമ്പയിനുമായി എത്തിയ ഹിന്ദുസംഘടന നേതാക്കളിൽനിന്ന് രൂപരേഖ വാങ്ങുന്നതാണ് ചിത്രം. സംഭാവന നൽകിയ ശേഷമാണ് രൂപരേഖ വാങ്ങുന്നതെന്നാണ് വിവരം.

മണ്ഡൽ ബൗദ്ധിക് പ്രമുഖ് അരവിന്ദ്, മണ്ഡൽ കാര്യവാഹ് സുഭാഷ്, ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡൻറ് പി. അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. എന്നാൽ, താൻ കബളിപ്പിക്കപ്പെട്ടതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മാധ്യമങ്ങളോട് പറഞ്ഞു.

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ടാണ് ഹിന്ദു സംഘടന നേതാക്കൾ തന്നെ സമീപിച്ചതെന്ന വിവരം അറിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Eldhose KunnappillycongressRam Temple Ayodhya
Next Story