ബലാത്സംഗക്കേസ്: എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും; തള്ളിയാൽ അറസ്റ്റ്
text_fieldsതിരുവനന്തപുരം: ഒളിവിൽ തുടരുന്ന ബലാത്സംഗക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ഹരജി പരിഗണിക്കുക. ജാമ്യാപേക്ഷ തള്ളിയാല്‍ എം.എല്‍.എയെ അറസ്റ്റ് ചെയ്യും.
ബലാത്സംഗം എന്ന ഗുരുതര കുറ്റം ചുമത്തിയ സാഹചര്യത്തിൽ ജാമ്യം കിട്ടാനുള്ള സാധ്യത കുറവാണ്. ബലാത്സംഗ കേസ് ചുമത്തി മൂന്നാം ദിനമാണ് എൽദോസിന്‍റെ മുൻകൂർ ജാമ്യ അപേക്ഷ കോടതി പരിഗണിക്കുന്നത്. എം.എല്‍.എയെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് വാദിച്ച് പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ക്കും. ഇന്നലെ തന്നെ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. അതിക്രൂരമായ പീഡനമാണ് എം.എൽ.എ നടത്തിയതെന്നാണ് യുവതിന്നാണ് യുവതി മൊഴിയിൽ പറയുന്നത്. എന്നാല്‍ പണം തട്ടാനായി കെട്ടിച്ചമച്ച കേസാണെന്നാണ് എല്‍ദോസിന്‍റെ മറുവാദം.

