Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘എല്‍ദോസ്...

‘എല്‍ദോസ് കുന്നപ്പിള്ളി സംസ്ഥാനം വിട്ടത് ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന്​’

text_fields
bookmark_border
eldhouse kunnapilly
cancel

പെ​രു​മ്പാ​വൂ​ര്‍: ബ​ലാ​ത്സം​ഗ കേ​സി​ല്‍ മു​ന്‍കൂ​ര്‍ ജാ​മ്യ​ത്തി​ലു​ള്ള എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി എം.​എ​ല്‍.​എ കോ​ണ്‍ഗ്ര​സ് പ്ലീ​ന​റി സ​മ്മേ​ള​ന​ത്തി​ല്‍ പ​​ങ്കെ​ടു​ക്കാ​ൻ സം​സ്ഥാ​നം വി​ട്ട​ത് ജാ​മ്യ​വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മെ​ന്ന് ആ​ക്ഷേ​പം. ഇ​ക്കാ​ര്യം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാ​ൻ പ​രാ​തി​ക്കാ​രി ഒ​രു​ങ്ങു​ന്ന​താ​യാ​ണ്​ സൂ​ച​ന.

അ​ന്വേ​ഷ​ണം പൂ​ര്‍ത്തി​യാ​കും വ​രെ മ​ജി​സ്‌​ട്രേ​റ്റി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ സം​സ്ഥാ​നം വി​ട്ടു​പോ​ക​രു​തെ​ന്ന്​ തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍സ് കോ​ട​തി മു​ന്‍കൂ​ര്‍ ജാ​മ്യ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​സി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ക്കാ​നി​രി​ക്കെ ഈ ​വ്യ​വ​സ്ഥ ലം​ഘി​ച്ച്​ എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി റാ​യ്പൂ​രി​ലെ​ത്തി​യെ​ന്നാ​ണ് ആ​ക്ഷേ​പം.

ഛത്തി​സ്ഗ​ഢി​ല്‍ കെ.​പി.​സി.​സി പ്ര​സി​ഡ​ന്റി​ന്റെ​യും പ്ര​തി​പ​ക്ഷ നേ​താ​വി​ന്റെ​യും കൂ​ടെ നി​ല്‍ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ എം.​എ​ല്‍.​എ ഫേ​സ്​​ബു​ക്കി​ല്‍ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. രാ​ഹു​ല്‍ ഗാ​ന്ധി​ക്കും കെ.​പി.​സി.​സി പ്ര​സി​ഡ​ന്റ് കെ. ​സു​ധാ​ക​ര​നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നും ഇ​തു​സം​ബ​ന്ധി​ച്ച് യു​വ​തി പ​രാ​തി ന​ല്‍കി​യ​താ​യാ​ണ് വി​വ​രം.

യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍ന്ന് തി​രു​വ​ന​ന്ത​പു​രം പേ​ട്ട പൊ​ലീ​സ് ഫ​യ​ല്‍ ചെ​യ്ത കേ​സി​ല്‍ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 20നാ​ണ് കു​ന്ന​പ്പി​ള്ളി​ക്ക് മു​ന്‍കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​ത്. എ​ന്നാ​ൽ, എ​ല്‍ദോ​സ് കു​ന്ന​പ്പി​ള്ളി വി​ഷ​യ​ത്തി​ൽ​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.‘എല്‍ദോസ് കുന്നപ്പിള്ളി സംസ്ഥാനം വിട്ടത് ജാമ്യവ്യവസ്ഥയുടെ ലംഘനമെന്ന്​’


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bailviolationeldhose kunnappillyrule violation
News Summary - Eldos Kunnappilly-left the state is the violation of bail
Next Story