Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒറ്റക്ക് താമസിക്കുന്ന വയോധിക കുളിമുറിയിൽ വീണു: അമേരിക്കയിൽനിന്ന്​ സഹായമഭ്യർഥിച്ച് മകൻ; രക്ഷിച്ച്​ അഗ്നിരക്ഷാസേന

text_fields
bookmark_border
കുളിമുറിയുടെ വെന്റിലേറ്റര്‍ പൊളിച്ചാണ്​ രക്ഷിച്ചത്​
ഒറ്റക്ക് താമസിക്കുന്ന വയോധിക കുളിമുറിയിൽ വീണു: അമേരിക്കയിൽനിന്ന്​ സഹായമഭ്യർഥിച്ച് മകൻ; രക്ഷിച്ച്​ അഗ്നിരക്ഷാസേന
cancel

പത്തനംതിട്ട: തനിച്ച്​ താമസിക്കുന്ന 68 വയസ്സുള്ള സ്ത്രീ വീട്ടിലെ കുളിമുറിയിൽ വീണ്​ കാലിന്​ പരിക്കേറ്റപ്പോൾ അഗ്നിരക്ഷാസേനക്ക്​ വിളിയെത്തിയത്​ അമേരിക്കയിൽനിന്ന്​. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ വയോധികക്ക്​ രക്ഷയൊരുക്കി.

ചന്ദനപ്പള്ളി ഇഞ്ചിവിളയില്‍ റിട്ട. എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ പരേതനായ രാജന്‍ വര്‍ഗീസിന്റെ ഭാര്യ ലീലാമ്മയാണ്​ (68) ഞായറാഴ്ച പുലർച്ച വീട്ടിലെ കുളിമുറിയിൽ വീണത്​. ഇവർ അമേരിക്കയിലുള്ള മകനെയും കുമ്പഴയി​ലെ സഹോദരനെയും ഫോണിൽ അറിയിച്ചു. അമേരിക്കയിലുള്ള മകനാണ്​ അഗ്നിരക്ഷാസേനയെ അറിയിച്ചത്​.

സേനാംഗങ്ങള്‍ ചെല്ലുമ്പോള്‍ വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുളിമുറിയുടെ വെന്റിലേറ്റര്‍ പൊളിച്ചാണ്​ രക്ഷിച്ചത്​. വയോധികക്ക്​ കാര്യമായ പരിക്കില്ല. ലീലാമ്മയെ പരിചരിക്കാന്‍ ഹോംനഴ്‌സിനെ നിയോഗിച്ചിരുന്നു. ഒരാഴ്ചമുമ്പ്​ ഇവര്‍ വീട്ടില്‍ പോയി. സുരക്ഷ ഉറപ്പിക്കാന്‍ ലീലാമ്മ വീട് മുഴുവന്‍ ഉള്ളില്‍നിന്ന് പൂട്ടിയിരുന്നു. ബെഡ്‌റൂമും ഉള്ളില്‍നിന്ന് പൂട്ടി ഭദ്രമാക്കി.

ഞായറാഴ്ച പുലര്‍ച്ചെ ശൗചാലയത്തിൽ പോയപ്പോൾ കാല്‍തെറ്റി വീഴുകയായിരുന്നു. വീഴ്ചയില്‍ കാല്‍ മടങ്ങിപ്പോയതും അമിത ശരീരഭാരം കാരണം എഴുന്നേല്‍ക്കാന്‍ കഴിയാതിരുന്നതുമാണ് വിനയായത്. ആശുപത്രിയിലേക്ക് മാറ്റാൻ അഗ്നിരക്ഷാസേന ശ്രമിച്ചെ​​ങ്കിലും അവര്‍ നിരസിച്ചു. തുടർന്ന്​ ബന്ധുക്കൾക്കൊപ്പം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഗ്നിരക്ഷാസേന എത്തിയപ്പോഴാണ്​ വിവരം സമീപവാസികള്‍ അറിയുന്നത്​. മൂന്ന്​ മക്കളും വിദേശത്താണ്​ ജോലി ചെയ്യുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly woman falls in bathroom: Son calls Fire and Rescue team from America
Next Story