ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു
text_fieldsതൊടുപുഴ: ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞർ സ്വദേശി വിശാലാക്ഷിയാണ് (86) മരിച്ചത്. വീടിന് സമീപത്ത് വെച്ച് പാമ്പ് കടിയേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
രാവിലെ പാമ്പു കടിയേറ്റ് കണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) യും മരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് നഫീസക്ക് പാമ്പുകടിയേറ്റത്. ഇവരെ തളർന്ന നിലയിൽ ബന്ധുക്കൾ വീടിനകത്ത് കണ്ടെത്തുകയായിരുന്നു. ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രിൽ പ്രവേശിപ്പിച്ച ഇവരെ ആരോഗ്യസ്ഥിതി ഗുരുതരമായതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് ആളുകൾക്ക് പാമ്പുകടിയേൽക്കുന്നത് വർധിച്ചിരിക്കുകയാണ്. ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് അഞ്ചിലധികം പേരാണ് സംസ്ഥാനത്ത് മരിച്ചത്.
എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പുകടിയേറ്റു. ചെറായി രക് തേശ്വരി ബീച്ചിന് സമീപമുള്ള ചെറായി ബീച്ച് റസിഡൻസി റിസോർട്ടിന് പുറകിൽ വെച്ച് 38 വയസുള്ള തമിഴ്നാട് സ്വദേശിനിക്കാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിൽസക്ക് ശേഷം ഇവരെ ചാലാക്ക മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നീർക്കോലിയാണ് കടിച്ചതെന്ന് പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

