Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഷ്ടാവ് ചെവി പറിച്ചെടുത്ത വയോധിക മരിച്ചു

text_fields
bookmark_border
ദിവസങ്ങളോളം ചികിത്സയിലായിരുന്നു
മോഷ്ടാവ് ചെവി പറിച്ചെടുത്ത വയോധിക മരിച്ചു
cancel

അമ്പലപ്പുഴ: കമ്മൽ മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവ് ചെവി പറിച്ചെടുക്കുകയും പിന്നീട് ചികിത്സയിലാവുകയും ചെയ്ത വയോധിക മരിച്ചു. അമ്പലപ്പുഴ കോമന കണ്ടൻചേരിയിൽ പരേതനായ ഗോപാലകൃഷ്ണന്‍റെ ഭാര്യ ഗൗരിയാണ് (85) മോഷ്ടാവ് ആരെന്നറിയാതെ ഈ ലോകത്തോട് വിട പറഞ്ഞത്.

ഏതാനും മാസം മുമ്പാണ് ഉച്ചക്കുശേഷം ഇവർ വീട്ടിൽ കിടന്നുറങ്ങിയപ്പോൾ മോഷ്ടാവ് ചെവി പറിച്ചെടുത്ത് കമ്മൽ കവർന്നത്. ഓടിക്കൂടിയ നാട്ടുകാർ ഇവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.

ദിവസങ്ങൾക്കുശേഷമാണ് ഗൗരി ആശുപത്രി വിട്ടത്. മോഷണ വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിസരങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. മാസങ്ങൾ പിന്നിട്ടിട്ടും ഈ കേസിലെ പ്രതി കാണാമറയത്താണ്.

മക്കൾ: ലീല, പുരുഷോത്തമൻ, കൃഷ്ണന്‍കുട്ടി, ഹരിക്കുട്ടൻ. മരുമക്കൾ: ദിനകരൻ, ഓമന, കുമാരി, ശോഭ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly woman dies after Thief tears off ear
Next Story