Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ക്ഷേത്ര ദർശനത്തിന് എത്തിയ വയോധിക ബൈക്ക് ഇടിച്ചു മരിച്ചു

text_fields
bookmark_border
Accident Death
cancel

പന്തളം: ക്ഷേത്ര ദർശനത്തിന് എത്തിയ വയോധിക ബൈക്ക് ഇടിച്ചു മരിച്ചു. പന്തളം, കുരമ്പാല, പാറയിൽ വീട്ടിൽ പരേതനായ കുട്ടന്റെ ഭാര്യ അമ്മിണി (75) ആണ് മരിച്ചത്.

എം.സി റോഡിൽ കുരമ്പാല ജങ്ഷനു സമീപം ശനിയാഴ്ച രാവിലെ 6.30 ആയിരുന്നു അപകടം. സമീപത്തെ ക്ഷേത്രത്തിൽ പോകുന്നതിനായി എം.സി റോഡ് മുറിച്ചുകടക്കവേ എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന യുവാവിന്റെ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ട അമ്മിണി അരമണിക്കൂറോളം റോഡ് അരികിൽ കിടന്നു. ബൈക്ക് ഓടിച്ചിരുന്ന യുവാവിന് കാര്യമായ പരിക്കുകൾ ഉണ്ടായിരുന്നില്ല. ഇരുവരെയും അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ അമ്മിണി മരിച്ചു.

എം.സി റോഡിൽ കുരമ്പാല ഭാഗത്ത് കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ നടന്ന അപകടത്തിൽ രണ്ടുപേരാണ് മരിച്ചത്. ഈ പ്രദേശം അപകടമേഖലയായതിനാൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തുണ്ട്. പന്തളം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മക്കൾ: ശാന്ത. പരേതരായ സുരേഷ്. മരുമക്കൾ: ഉണ്ണി, രാജമ്മ. നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Elderly Woman Dies After Being Hit by a Motorcycle While Visiting Temple
Next Story