വയനാട്ടിൽ വയോധിക സ്വയം വെട്ടി മരിച്ചു
text_fieldsമാനന്തവാടി: വയോധിക സ്വയം വെട്ടി മരിച്ചു. പയ്യമ്പള്ളി മുട്ടൻകര പൂവ്വത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഭർത്താവ് ചാക്കോ പള്ളിയിൽ പോയി തിരികെ വന്നപ്പോൾ വീടിന്‍റെ ഇരു വാതിലുകളും അകത്തുനിന്ന് പൂട്ടിയ നിലയിൽ കാണുകയായിരുന്നു.
വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനാൽ അയൽവാസികളെ വിവരമറിയിച്ച് പിൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് മുറിവേറ്റ് കിടക്കുന്ന നിലയിൽ മേരിയെ കണ്ടത്. ഇടത് കൈയും കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു. ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും മാനസിക ബുദ്ധിമുട്ടുകളും ഉള്ള വ്യക്തിയായിരുന്നു മേരി.
മാനന്തവാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പടമല അൽഫോൻസ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. മക്കൾ: പരേതനായ ഷാജി, സന്തോഷ്, സംഗീത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

