മകന്‍റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു; സ്വത്തുതർക്കമാണ് മരണത്തിന് കാരണമായ മർദനത്തിന് വഴിവെച്ചത്
text_fieldsഎസ്. ആണ്ടവർ, മണികണ്ഠൻ
അടിമാലി: മകന്‍റെ മർദനത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റും സി.പി.എം രാജാക്കാട് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന രാജകുമാരി കജനാപ്പാറ സ്വദേശി എസ്. ആണ്ടവരാണ് (84) മരിച്ചത്.
തമിഴ്നാട്ടിലെ മധുര മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ അറസ്റ്റിലായ ആണ്ടവരുടെ മകൻ മണികണ്ഠൻ (50) റിമാൻഡിലാണ്.
കഴിഞ്ഞ 24ന് രാത്രി 11.30നാണ് മദ്യലഹരിയിലെത്തിയ മണികണ്ഠൻ, സ്വത്തുതർക്കത്തെത്തുടർന്ന് ആണ്ടവരെ കിടപ്പുമുറിയിൽ വെച്ച് ക്രൂരമായി മർദിച്ചത്. ഈസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ബഹളംകേട്ടെത്തിയ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആദ്യം തേനി മെഡിക്കൽ കോളജിലും പിറ്റേന്ന് മധുര മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി.
ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ അണുബാധയുണ്ടായതോടെ നില കൂടുതൽ വഷളായി. തുടർന്ന് ശനിയാഴ്ച രാവിലെ അഞ്ചരയോടെ മരിച്ചു. രാജാക്കാട് പൊലീസ് ആശുപത്രിയിലെത്തി നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

