Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബസ് സ്റ്റാൻഡില്‍...

ബസ് സ്റ്റാൻഡില്‍ കിടന്നുറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി

text_fields
bookmark_border
ബസ് സ്റ്റാൻഡില്‍ കിടന്നുറങ്ങിയ വയോധികനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി
cancel
Listen to this Article

മേപ്പാടി: വയനാട് മേപ്പാടി ബസ് സ്റ്റാൻഡില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികനെ തെരുവ് നായ്ക്കള്‍ കടിച്ച് പരിക്കേൽപിച്ചു. പാലശ്ശേരി കൊലാട്ട് കുരിക്കള്‍ മുഹമ്മദ് (88) നാണ് പരിക്കേറ്റത്. തലക്കും നെഞ്ചിനും കൈക്കും ഗുരുതരമായി പരിക്കേറ്റ ഇയാളെ വൈത്തിരി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം.

രാവിലെ ടൗണിലെത്തിയ ചുമട്ടുതൊഴിലാളികളാണ് ചോരവാര്‍ന്നു നില്‍ക്കുന്ന മുഹമ്മദിനെ കണ്ടത്. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവമരമറിയിക്കുകയായിരുന്നു. പൊലീസെത്തി ആംബുലന്‍സില്‍ മുഹമ്മദിനെ വൈത്തിരി ആശുപത്രിയിലേക്ക് മാറ്റി. തലക്കും കൈക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്.

ബന്ധുക്കളൊന്നുമില്ലാത്ത മുഹമ്മദ് മേപ്പാടി ബസ് സ്റ്റാൻഡിലാണ് കഴിഞ്ഞുവന്നിരുന്നത്. മേപ്പാടിയിലും പരിസരപ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമാണ്.

Show Full Article
TAGS:stray dogs 
News Summary - elderly man bitten by stray dogs
Next Story