വയോധികനെ വഴിയരികിൽ ഉപേക്ഷിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവ്
text_fieldsകൊച്ചി: എറണാകുളം നോർത്ത് മേൽപാലത്തിന് കീഴിൽ വയോധികനെ ഉപേക്ഷിച്ച സംഭവം അസിസ്റ്റന്റ് പൊലീസ് കമീഷണർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് എറണാകുളം ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. ഉപേക്ഷിക്കപ്പെട്ടയാളുടെ വിലാസം, മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമത്തിന്റെ ലംഘനം സംഭവിച്ചിട്ടുണ്ടോ, സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ കൃത്യമായി അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു.
സാമൂഹികനീതി വകുപ്പ് ജില്ല ഓഫിസർ വയോധികന് ലഭ്യമാക്കിയ ചികിത്സ, പുനരധിവാസം ഉറപ്പാക്കിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങൾ അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണം. മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമപ്രകാരം ഇപ്പോൾ ഉപേക്ഷിക്കപ്പെട്ട വയോധികനുമായി ബന്ധപ്പെട്ട് ആർ.ഡി.ഒക്ക് മുന്നിൽ കേസുകൾ നിലവിലുണ്ടോ എന്നും പരിശോധിക്കണം.
അസിസ്റ്റന്റ് കമീഷണറും ജില്ല സാമൂഹികനീതി ഓഫിസറും ജൂലൈ 15ന് രാവിലെ 10ന് എറണാകുളം ഗവ. ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും ഉത്തരവിൽ പറഞ്ഞു. ജൂൺ 13നാണ് തൃശൂർ സ്വദേശി ഷംസുദ്ദീനെ (65) അവശനിലയിൽ മേൽപാലത്തിന് താഴെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

