വയോജനസൗഹൃദ ഭവനങ്ങൾ ഒരുങ്ങുന്നു -മന്ത്രി കെ.എൻ. ബാലഗോപാൽ
text_fieldsസംസ്ഥാന ഭവനനിർമാണ ബോർഡും ജില്ല പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘സ്വപ്നക്കൂട്’ പദ്ധതി മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം: ലൈഫ് പദ്ധതിക്ക് പുറമെ വയോജനങ്ങൾക്ക് സൗകര്യപ്രദമാകുന്ന ഭവനനിർമാണത്തിനും സർക്കാർ ഊന്നൽ നൽകുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ.
സംസ്ഥാന ഭവനനിർമാണ ബോർഡും ജില്ല പഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന ‘സ്വപ്നക്കൂട്’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബജറ്റിൽ വയോജനസൗഹൃദ ഭവനനിർമാണം വിഭാവനം ചെയ്തിട്ടുണ്ട്. വീട് എന്ന സ്വപ്നം ജീവിത സായാഹ്നത്തിലും ലഭ്യമാക്കുകയാണ് ലക്ഷ്യം. ലൈഫ് പദ്ധതിയിലൂടെ നാലുലക്ഷം വീടുകൾ ഏഴരവർഷംകൊണ്ട് നിർമിച്ചുനൽകി. അഞ്ചുലക്ഷം വീടുകൾ അടുത്ത രണ്ടുവർഷത്തിൽ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മന്ത്രി ജെ. ചിഞ്ചുറാണി മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അധ്യക്ഷത വഹിച്ചു.
കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ്.ആർ. രമേശ്, വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ഭവന നിർമാണ ബോർഡ് ചെയർമാൻ പി.പി. സുനീർ, സ്ഥിരംസമിതി അധ്യക്ഷർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

