Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഷം ഉള്ളിൽച്ചെന്ന...

വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ട വൃദ്ധ ദമ്പതികളിൽ ഭർത്താവും മരിച്ചു

text_fields
bookmark_border
വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ട വൃദ്ധ ദമ്പതികളിൽ ഭർത്താവും മരിച്ചു
cancel

ആറാട്ടുപുഴ: മംഗലത്ത് വൃദ്ധ ദമ്പതികളെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ട സംഭവത്തിൽ ഭാര്യക്കു പിന്നാലെ ഭർത്താവും മരിച്ചു. ആറാട്ടുപുഴ മംഗലം തുണ്ടത്തിൽ വീട്ടിൽ കെ. പുരുഷനാ(78)ണ് മരിച്ചത്. ഭാര്യ രഞ്ജിനി(മണി-68)തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെയാണ് സംഭവം. ഇവർ കിടന്ന മുറിയിൽ നിന്ന് ഛർദ്ദിക്കുന്ന ശബ്ദം കേട്ട് മകൻ ജ്ഞാനേഷ് ചെന്നു നോക്കിയപ്പോഴാണ് ഇരുവരെയും അവശനിലയിൽ കണ്ടത്. ഛർദ്ദിക്ക് നിറ വ്യത്യാസം കണ്ടതോടെ വിഷമാണെന്ന സംശയം തോന്നി.

ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രഞ്ജിനി അന്നു തന്നെ മരണപ്പെട്ടു. ചികിത്സയിലായിരുന്ന പുരുഷൻ ബുധനാഴ്ച രാത്രി പതിനൊന്നരയോടെയും മരിച്ചു. ഇരുവരും ജീവനൊടുക്കിയതാണെന്നാണ് നിഗമനം.

സഞ്ചയനം തിങ്കളാഴ്ച എട്ടിന്. മക്കൾ: പി. രജീഷ്, പി. ജ്ഞാനേഷ്. മരുമക്കൾ: വിദ്യ, എസ്. ദീപ.

Show Full Article
TAGS:obituary 
News Summary - Elderly couple dies by suicide
Next Story