Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോജന പരിചരണം: സമഗ്ര നിയമനിർമാണവുമായി കേരളം

text_fields
bookmark_border
കേരള ജെറിയാട്രിക് കെയർ സർട്ടിഫിക്കേഷൻ ഫ്രെയിംവർക്ക് രൂപവത്​കരിക്കും
വയോജന പരിചരണം: സമഗ്ര   നിയമനിർമാണവുമായി കേരളം
cancel

തി​രു​വ​ന​ന്ത​പു​രം: വ​യോ​ജ​ന പ​രി​ച​ര​ണ​ത്തി​നും സം​ര​ക്ഷ​ണ​ത്തി​നു​മാ​യി സ​മ​ഗ്ര നി​യ​മ​നി​ർ​മാ​ണ​വു​മാ​യി കേ​ര​ളം. വ​യോ​ജ​ന പ​രി​ച​ര​ണം, ക്ഷേ​മം, അ​ന്ത​സ്സ്, അ​വ​കാ​ശ സം​ര​ക്ഷ​ണം എ​ന്നി​വ ഉ​റ​പ്പാ​ക്കാ​നാ​യി ത​യാ​റാ​ക്കു​ന്ന ‘കേ​ര​ള സം​സ്ഥാ​ന വ​യോ​ജ​ന (പ​രി​ച​ര​ണ​വും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും) ബി​ൽ 2026’ ക​ര​ടി​ന്​ സ​ർ​ക്കാ​ർ രൂ​പം ന​ൽ​കി. ബി​ല്ലി​ന്റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും നി​യ​മ നി​ർ​മാ​ണ​വു​മാ​യി സ​ർ​ക്കാ​ർ ഉ​ട​ൻ മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി വി.​ഡി സ​തീ​ശ​ൻ വ്യ​ക്​​ത​മാ​ക്കി.

വ​യോ​ജ​ന സൗ​ഹൃ​ദ സ​മ​ഗ്ര സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം. ആ​രോ​ഗ്യ​ക​ര​വും സ​ജീ​വ​വു​മാ​യ വാ​ർ​ധ​ക്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, ക​ഴി​യു​ന്ന​ത്ര സ്വ​ന്തം വീ​ടു​ക​ളി​ലും കു​ടും​ബ-​സാ​മൂ​ഹി​ക അ​ന്ത​രീ​ക്ഷ​ത്തി​ലും തു​ട​രാ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ക, ആ​വ​ശ്യ​മെ​ങ്കി​ൽ സു​ര​ക്ഷി​ത​വും ഗു​ണ​നി​ല​വാ​ര​മു​ള്ള​തു​മാ​യ പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്നി​വ​യ്ക്ക് ബി​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്നു. വ​യോ​ജ​ന പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ, അ​സി​സ്റ്റ​ഡ് ലി​വി​ങ് സൗ​ക​ര്യ​ങ്ങ​ൾ, പ​ക​ൽ​വീ​ടു​ക​ൾ, ഹോം ​കെ​യ​ർ ഏ​ജ​ൻ​സി​ക​ൾ തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ​ക്ക് നി​ല​വാ​ര​വും ഉ​ത്ത​ര​വാ​ദി​ത്ത​വും ഉ​റ​പ്പാ​ക്കാ​നു​ള്ള സം​വി​ധാ​ന​വും ബി​ല്ലി​ൽ വി​ഭാ​വ​നം ചെ​യ്യു​ന്നു.

കെ​യ​ർ​ഗി​വി​ങ് മേ​ഖ​ല​യെ പ്ര​ഫ​ഷ​ന​ൽ സം​വി​ധാ​ന​മാ​യി വി​ക​സി​പ്പി​ക്കു​ക എ​ന്ന​ത് ബി​ല്ലി​ന്റെ പ്ര​ധാ​ന ല​ക്ഷ്യ​മാ​ണ്. ഇ​തി​നാ​യി കേ​ര​ള ജെ​റി​യാ​ട്രി​ക് കെ​യ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ഫ്രെ​യിം​വ​ർ​ക്ക് രൂ​പ​വ​ത്​​ക​രി​ക്കാ​നും, കെ​യ​ർ ഗി​വ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​നം, സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ, പ​ശ്ചാ​ത്ത​ല പ​രി​ശോ​ധ​ന എ​ന്നി​വ ഉ​റ​പ്പാ​ക്കി പ​രി​ശീ​ല​നം നേ​ടി​യ​വ​രു​ടെ സം​സ്ഥാ​ന​ത​ല ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. ഇ​തി​ലൂ​ടെ വ​യോ​ജ​ന പ​രി​ച​ര​ണ​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നൊ​പ്പം നൈ​പു​ണ്യ​മു​ള്ള കെ​യ​ർ ഗി​വി​ങ് തൊ​ഴി​ലാ​ളി​ക​ളെ സൃ​ഷ്ടി​ക്കാ​നും പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കാ​നും ക​ഴി​യും.

വ​യോ​ജ​ന​ങ്ങ​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ആ​വ​ശ്യ​ങ്ങ​ളെ പു​തി​യ സാ​മ്പ​ത്തി​ക-​തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ‘സി​ൽ​വ​ർ ഇ​ക്കോ​ണ​മി’ വി​ക​സി​പ്പി​ക്കാ​നും പ്രാ​ധാ​ന്യം ന​ൽ​കും. ഗു​ണ​നി​ല​വാ​ര​മു​ള്ള പ​രി​ച​ര​ണ സേ​വ​ന​ങ്ങ​ൾ, സാ​ങ്കേ​തി​ക​വി​ദ്യ, ആ​രോ​ഗ്യ​പ​രി​ച​ര​ണം, അ​സി​സ്റ്റ​ഡ് ലി​വി​ങ്, ഹോം ​കെ​യ​ർ, വ​യോ​ജ​ന സൗ​ഹൃ​ദ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, മ​റ്റ് ന​വീ​ന സേ​വ​ന​ങ്ങ​ൾ എ​ന്നി​വ പ്രോ​ത്സാ​ഹി​പ്പി​ച്ച് സേ​വ​നം, നൈ​പു​ണ്യം, സം​രം​ഭ​ക​ത്വം, തൊ​ഴി​ൽ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന സു​സ്ഥി​ര​മാ​യ ഒ​രു വ​യോ​ജ​ന പ​രി​ച​ര​ണ മേ​ഖ​ല വി​ക​സി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly Care: Kerala brings comprehensive legislation"
Next Story