Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വ​യോ​ജ​ന പ​രി​ച​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കും -മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
യു.​കെ, ജ​ര്‍മ​നി, ആ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് സം​യോ​ജി​പ്പി​ക്കും
വ​യോ​ജ​ന പ​രി​ച​ര​ണ സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ആ​രം​ഭി​ക്കും -മു​ഖ്യ​മ​ന്ത്രി
cancel

തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത അ​ധ്യ​യ​ന വ​ര്‍ഷം മു​ത​ല്‍ മു​തി​ര്‍ന്ന പൗ​ര​ന്‍മാ​രെ പ​രി​ച​രി​ക്കു​ന്ന​വ​ര്‍ക്കാ​യു​ള്ള സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ള്‍ സം​സ്ഥാ​ന​ത്ത് ആ​രം​ഭി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍. വ​യോ​ജ​ന പ​രി​ച​ര​ണം മെ​ച്ച​പ്പെ​ട്ട​തും ശാ​സ്ത്രീ​യ​വു​മാ​ക്കാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ 2026- 27 ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ്ര​ധാ​ന വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കാ​നു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കാ​നാ​യു​ള്ള ‘റീ ​ഇ​മേ​ജി​നി​ങ്​ കേ​ര​ളം’ റൗ​ണ്ട് ടേ​ബി​ള്‍ കോ​ണ്‍ഫ​റ​ന്‍സി​ല്‍ ‘കേ​ര​ളം സി​ല്‍വ​ര്‍ ഇ​ക്കോ​ണ​മി’ സെ​ഷ​നി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​യോ​ജ​ന പ​രി​ച​ര​ണ കോ​ഴ്സു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി യു.​കെ, ജ​ര്‍മ​നി, ആ​സ്ട്രേ​ലി​യ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ഠ്യ​പ​ദ്ധ​തി​ക​ള്‍ കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് സം​യോ​ജി​പ്പി​ക്കും.

മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളു​ള്ള മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ക്കും ന​ഴ്സി​ങ്​ കോ​ള​ജു​ക​ള്‍ക്കും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ള്‍ക്കും ആ​റ് മാ​സ​ത്തെ കോ​ഴ്സും ഒ​രു വ​ര്‍ഷ​ത്തെ ഇ​ന്‍റേ​ണ്‍ഷി​പ്പും അ​ട​ങ്ങു​ന്ന ഈ ​സ​ര്‍ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് തു​ട​ങ്ങാ​വു​ന്ന​താ​ണ്. ഇ​ത് തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും. മു​തി​ര്‍ന്ന പൗ​ര​ന്‍മാ​രു​ടെ ക്ഷേ​മം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി നി​ല​വി​ല്‍ രോ​ഗീ​പ​രി​ച​ര​ണ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്കു​പു​റ​മേ കൂ​ടു​ത​ല്‍ പേ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കു​ക​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ, മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​യും വ​യോ​ജ​ന ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ര​ത്ത​ന്‍ യു. ​ഖേ​ല്‍ക്ക​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക വി​ക​സ​ന​വും മാ​ന​വ വി​ഭ​വ​ശേ​ഷി​യും എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള സെ​ഷ​ന്‍ വ​യോ​ജ​ന ക്ഷേ​മ വ​കു​പ്പാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്.

മു​തി​ര്‍ന്ന പൗ​ര​ന്‍മാ​ര്‍ക്ക് അ​ന്ത​സ്സോ​ടെ​യും സ​ന്തോ​ഷ​ത്തോ​ടെ​യും ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന കേ​ര​ളം കെ​ട്ടി​പ്പ​ടു​ക്ക​ല്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന മ​റ്റൊ​രു സെ​ഷ​നി​ല്‍ സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ര്‍ഡ് അം​ഗം ജി. ​വി​ജ​യ​രാ​ഘ​വ​ന്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Elderly care certificate course to be launched Chief Minister
Next Story