Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർക്ക്​ ചെയ്​ത കാറിൽ...

പാർക്ക്​ ചെയ്​ത കാറിൽ അവശനിലയിൽ വയോധിക; ഭർത്താവിനെ കാണാനില്ല

text_fields
bookmark_border
പാർക്ക്​ ചെയ്​ത കാറിൽ അവശനിലയിൽ വയോധിക; ഭർത്താവിനെ കാണാനില്ല
cancel

അടിമാലി: ദേശീയപാതക്കരികിൽ വയോധികയെ കാറിൽ അവശനിലയിൽ കണ്ടെത്തി. മാനന്തവാടി കാമ്പാട്ടി വെൺമണി വലിയവേലിക്കകത് ത് മാത്യുവി​​െൻറ ഭാര്യ ലൈലാമണിയെയാണ്​ (63) വെള്ളിയാഴ്​ച ഉച്ചയോടെ പൂട്ടിയ കാറിൽ കണ്ടത്​. പൊലീസെത്തി ആശുപത്രിയ ിൽ പ്രവേശിപ്പിച്ചു. ഭർത്താവ് മാത്യുവിനോടൊപ്പമാണ് എത്തിയതെന്നാണ്​ സൂചന.

വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്ക് ചെയ്ത് ഭർത്താവ് പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോയതാണെന്നാണ് വയോധിക പറയുന്നത്. എന്നാൽ, പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്​ച വൈകീട്ടുവരെ മാത്യുവിനെ കണ്ടെത്താനായില്ല. ആൾട്ടോ കാറി​​െൻറ പിൻസീറ്റിൽ വീട്ടുസാധനങ്ങളും പലചരക്ക് സാധനങ്ങളുമാണ്. വയോധിക പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. വാഹനത്തിൽ നിന്ന്​ പാസ് ബുക്കും ഒരു മൊബൈലും ലഭിച്ചിട്ടുണ്ട്​. ​​

െപാലീസ്​ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭർത്താവി​േൻറതെന്ന്​ സംശയിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ അടിമാലി പൊലീസ് ശ്രമിച്ചപ്പോൾ തൃശൂരാണ് റേഞ്ച് കാണിക്കുന്നത്. വയോധികയുടെ ഒരു ഭാഗം തളർന്ന നിലയിലാണ്. പൊലീസ് അന്വേഷണത്തിൽ വയനാട് തലപ്പുഴ സ്​റ്റേഷൻ പരിധിയിലെ താമസക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്​. അവിടെയുണ്ടായിരുന്ന ഭൂമി അടുത്തിടെ വിറ്റു. ഏതാനും നാളായി വാടകക്കാണ് താമസം. അടുത്തിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നുദിവസം മുമ്പാണ്​ ഇരുവരെയും നാട്ടുകാർ അവസാനമായി മാനന്തവാടി മുതിരേകിയിൽ കണ്ടത്.

ഒരു മകൻ തിരുവനന്തപുരത്തുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് ഇവർക്ക്​ ബന്ധുവുണ്ട്​. അടിമാലി സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - elder women found inside car in adimali
Next Story