Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightട്രെയിനിലെ തീവെപ്പ്;...

ട്രെയിനിലെ തീവെപ്പ്; പ്രതിക്ക് കേരളത്തിൽ സഹായം ലഭിച്ചോയെന്ന് അന്വേഷണം

text_fields
bookmark_border
Shah Rukh Saifee
cancel
camera_alt

ഷാറൂഖ് സെയ്ഫി

https://www.madhyamam.com/kerala/elathur-train-fire-case-in-police-custody-1147663

കോ​ഴി​ക്കോ​ട്: എ​ല​ത്തൂ​ർ ട്രെ​യി​ൻ തീ​വെ​പ്പ് കേ​സി​ൽ പ്ര​തി​യെ ചോ​ദ്യം ചെ​യ്യു​ന്ന​തി​ന്റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്റെ ഇ​നി​യു​ള്ള ‘ഫോ​ക്ക​സ്’ കേ​ര​ള​ത്തി​ൽ​വെ​ച്ച് ഷാ​റൂ​ഖ് സെ​യ്ഫി​ക്ക് എ​ന്തെ​ങ്കി​ലും സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന​തി​ലേ​ക്ക്. പ്ര​തി​യു​ടെ ഇ​തു​വ​രെ​യു​ള്ള മൊ​ഴി​ക​ളി​ൽ പ​ര​സ​ഹാ​യം കി​ട്ടി​യ​തി​ന്റെ കാ​ര്യ​മാ​യ സൂ​ച​ന​ക​ളി​ല്ല. എ​ന്നാ​ൽ, ഡ​ൽ​ഹി​യി​ൽ​നി​ന്ന് ആ​ദ്യ​മാ​യി കേ​ര​ള​ത്തി​ലെ​ത്തി​യ ഒ​രാ​ൾ​ക്ക് ഇ​ത്ര പെ​ട്ടെ​ന്ന് വ​ലി​യൊ​രു ആ​ക്ര​മ​ണം ന​ട​ത്താ​നാ​വി​ല്ലെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ വി​ല​യി​രു​ത്ത​ൽ. ഇ​താ​ണ് പ്ര​തി​ക്ക് കേ​ര​ള​ത്തി​ൽ സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന സം​ശ​യ​ത്തി​ന് ബ​ല​മേ​കു​ന്ന​ത്. എ​ന്നാ​ൽ ആ​രി​ൽ നി​ന്ന്, എ​വി​ടെ​നി​ന്ന് എ​ന്ന​തി​നൊ​ന്നും പ്ര​തി​യി​ൽ​നി​ന്ന് സൂ​ച​ന​ക​ൾ പോ​ലു​മി​ല്ല​താ​നും. ഇ​തോ​ടെ പ്ര​തി കേ​ര​ള​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം ത​ങ്ങി​യ ഷൊ​ർ​ണൂ​ർ കേ​ന്ദ്രീ​ക​രി​ച്ച് വി​ശ​ദാ​ന്വേ​ഷ​ണ​വും പ​രി​ശോ​ധ​ന​ക​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​നാ​യി ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ പൊ​ലീ​സി​ന്റെ​യും റെ​യി​ൽ​വേ സം​ര​ക്ഷ​ണ സേ​ന​യു​ടെ​യും സി.​സി.​ടി.​വി​യു​ടെ ഹാ​ർ​ഡ് ഡി​സ്കു​ക​ൾ അ​ന്വേ​ഷ​ണ സം​ഘം വീ​ണ്ടും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഇ​വ നേ​ര​ത്തെ ശേ​ഖ​രി​ച്ചി​രു​ന്നു.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ തെ​ളി​വു​ക​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ചോ​ദ്യം ചെ​യ്യ​ലാ​ണ് ന​ട​ക്കു​ക. അ​തി​ന് മു​ന്നോ​ടി​യാ​യി പ്ര​തി ഷാ​റൂ​ഖ് സെ​യ്ഫി​യെ ഷൊ​ർ​ണൂ​ർ, ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലു​ൾ​പ്പെ​ടെ തെ​ളി​വെ​ടു​പ്പി​ന് കൊ​ണ്ടു​പോ​കും. ട്രെ​യി​ൻ ആ​ക്ര​മ​ണ​ത്തി​ൽ മു​ൻ​കൂ​ട്ടി​യു​ള്ള ആ​സൂ​ത്ര​ണ​മു​ണ്ടാ​യെ​ന്നാ​ണ് പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ത് കേ​ര​ള​ത്തി​ന് ​വെ​ളി​യി​ലാ​ണ് എ​ന്നു​മാ​ണ് സൂ​ച​ന.

അ​തി​നി​ടെ, മാ​ലൂ​ർ​കു​ന്നി​ലെ എ.​ആ​ർ ക്യാ​മ്പി​ലെ​ത്തി മെ​ഡി​ക്ക​ൽ സം​ഘം ഷാ​റൂ​ഖ് സെ​യ്ഫി​യെ പ​രി​ശോ​ധി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള മൂ​ന്നം​ഗ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നേ​ര​ത്തെ ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഇ​തി​ന്റെ ഭാ​ഗ​മാ​യി എ​ത്തി​യ മെ​ഡി​ക്ക​ൽ സം​ഘം പ്ര​തി​യു​ടെ ര​ക്ത​സാ​മ്പി​ളു​ൾ​പ്പെ​ടെ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് വി​വ​രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:investigationelathur train fireKerala News
News Summary - elathur train fire; Investigation whether the accused got help in Kerala
Next Story