Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഓട്ടോ ഡ്രൈവറുടെ...

ഓട്ടോ ഡ്രൈവറുടെ ആത്മമഹത്യ: രണ്ടുപേരെകൂടി അറസ്​റ്റ്​ ചെയ്തു

text_fields
bookmark_border
ഓട്ടോ ഡ്രൈവറുടെ ആത്മമഹത്യ: രണ്ടുപേരെകൂടി അറസ്​റ്റ്​ ചെയ്തു
cancel

എലത്തൂർ: സി.പി.എം പ്രവർത്തകരുടെ മർദനത്തിൽ മനംനൊന്ത് ഓട്ടോറിക്ഷ ഡ്രൈവർ നാലൊന്നുകണ്ടി രാജേഷ് (42) പെട്രോളൊഴിച്ച ് ആത്മഹത്യ ചെയ്ത കേസിൽ രണ്ടുപേരെകൂടി എലത്തൂർ പൊലീസ് അറസ്​റ്റ്​ ചെയ്തു. എലത്തൂർ എരത്താഴത്ത് മുരളി (50), എലത്തൂർ തൈ വളപ്പിൽ മുഹമ്മദ് ഗദ്ദാഫി (29) എന്നിവരെയാണ് എലത്തൂർ എസ്.ഐ ജയപ്രസാദ് ഞായറാഴ്ച അറസ്​റ്റ​്​ ചെയ്തത്. മുരളിയെ ഉച്ചക്ക ് രണ്ടിന് വീട്ടിൽനിന്നും ഗദ്ദാഫിയെ വാഹനത്തിൽ സഞ്ചരിക്കവേ വെള്ളിമാട്കുന്നിൽനിന്നുമാണ് പിടികൂടിയത്. ഇതോടെ കേ സിൽ നാലുപേർ പിടിയിലായി. കേസുമായി ബന്ധപ്പെട്ട് എലത്തൂർ ഒറ്റക്കണ്ടത്തിൽ ശ്രീലേഷ് (42), കളങ്കോളിതാഴം ഷൈജു (44) എന്നിവരെ കഴിഞ്ഞ ദിവസം അറസ്​റ്റ്​ ചെയ്തിരുന്നു.

ഒരാഴ്ച മുമ്പാണ് സി.പി.എം പ്രവർത്തകർ രാജേഷിനെ സംഘം ചേർന്ന് മർദിച്ചത്. ഇതേത്തുടർന്ന് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ കഴിഞ്ഞ രാജേഷ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയെ തുടർന്നാണ് അറസ്​റ്റ്​. ശനിയാഴ്ച അർധരാത്രിയോടെയാണ് രാജേഷ് മരിച്ചത്.

രാജേഷിനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് അടുപ്പക്കാരുടെ ക്രൂരമർദനം
എലത്തൂര്‍: ജീവിക്കാൻ അനുവദിക്കില്ലെന്ന ഭീഷണിയെ തുടർന്നാണ് ​രാജേഷ് ആത്മഹത്യ ചെയ്​തത്​. ഏറെക്കാലം കല്ലുമക്കായ ജോലിചെയ്ത രാജേഷിന് വരുമാനം കുറഞ്ഞതോടെ, ലോണെടുത്ത് ഓട്ടോറിക്ഷ വാങ്ങുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിച്ച രാജേഷിനെ നാട്ടുകാരിൽ ചിലർ ആത്മഹത്യയിലേക്ക് തള്ളിവിടുകയായിരുന്നു. ഓട്ടോ സ്​റ്റാൻഡിലിടാൻ അനുവദിക്കില്ലെന്ന സി.പി.എം നേതാക്കളുടെ ഭീഷണി നിരന്തരം നേരിട്ടതിൽ ഏറെ ദുഃഖിതനായിരുന്നു രാജേഷ് എന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ചില സന്ദർഭങ്ങളിൽ സമനില വിട്ട് പ്രതികരിച്ചതാണ് ക്രൂരമർദനത്തിന് എതിരാളികളെ പ്രേരിപ്പിച്ചത്. തന്നെ ആക്രമിച്ചവരിൽ അടുത്തുപരിചയമുള്ളവർ ഉൾപ്പെട്ടതും രാജേഷിനെ ഏറെ വേദനിപ്പിച്ചു. ഇതേ തുടര്‍ന്നാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; വിലാപയാത്ര പൊലീസ് തടഞ്ഞു, പ്രദേശത്ത് സംഘർഷാവസ്ഥ
എലത്തൂർ: സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത നാലൊന്നുകണ്ടി രാജേഷി​​െൻറ മരണത്തിന് കാരണക്കാരായവരെ അറസ്​റ്റ്​ ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി പ്രതിഷേധിക്കാനെത്തിയവരെ പൊലീസ് തടഞ്ഞു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് എലത്തൂർ പൊലീസ് സ്​റ്റേഷനിലേക്ക്​ നൂറുകണക്കിന് ആളുകൾ നടത്തിയ പ്രതിഷേധ യാത്ര ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്യത്തിൽ ദേശീയപാതയിൽ തടഞ്ഞത്.

സ്​റ്റേഷന് 50 മീറ്റർ അകലെ തടഞ്ഞതോടെ പ്രതിഷേധക്കാർ ആംബുലൻസിൽനിന്നിറക്കി മൃതദേഹം അവിടെ തന്നെ പെതുദർശനത്തിനുവെച്ചു. ജനസഞ്ചാരം പോലും അടച്ചായിരുന്നു പൊലീസ് ബന്തവസ്​. പുതിയ നിരത്തുമുതൽ വാഹനങ്ങളിലും നടന്നും നിരവധി പേരാണ് വിലാപയാത്രയിൽ ചേർന്നത്. മുക്കാൽ മണിക്കൂറോളം പൊതുദർശനത്തിനുവെച്ചശേഷം മൃതദേഹം വീട്ടിലേക്കു കൊണ്ടുപോയി. ബി.ജെ.പി നേതാക്കൾ പ്രതിഷേധ വിലാപയാത്രയിൽ പങ്കെടുത്തു. വീട്ടിലെ ചടങ്ങുകൾക്കു ശേഷം മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കാമ്പുറം ശ്മശാനത്തിൽ സംസ്കരിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestkerala newsmalayalam newselathur auto driver's deathrajesh death
News Summary - elathur auto driver's death; two men arrested -kerala news
Next Story