എലപ്പുള്ളി പഞ്ചായത്ത് ഭരണം മദ്യക്കമ്പനിക്കായി സി.പി.എം അട്ടിമറിക്കുന്നു- വി.കെ. ശ്രീകണ്ഠൻ
text_fieldsപാലക്കാട് : ബ്രൂവറിക്ക് എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതി സമ്മതമറിയിച്ചെന്നത് തെറ്റായ പ്രചരണമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി. പഞ്ചായത്ത് ഭരണത്തെ മദ്യക്കമ്പനിക്ക് വേണ്ടി അട്ടിമറിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് വികെ ശ്രീകണ്ഠൻ ആരോപിച്ചു.
നാളിതുവരെ പഞ്ചായത്തിൽ പ്രശ്നമുണ്ടായിരുന്നില്ല. മദ്യക്കമ്പനി സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗങ്ങളെ സ്വാധീനിച്ചു. പഞ്ചായത്തിൽ സി.പി.എം അവിശ്വാസം കൊണ്ടുവരുന്നത് എന്തിനെന്ന് ശ്രീകണ്ഠൻ എം.പി ചോദിച്ചു. ഭൂപരിഷ്കരണ നിയമംപ്രകാരം 15 ഏക്കർ ഭൂമായിാണ് സംസ്ഥാനത്ത് ഒരു വ്യക്തിക്കോ കമ്പനിക്കോ കൈയിൽ വെക്കാവുന്നത്.
പിന്നെ എങ്ങനെ 24 ഏക്കർ സ്ഥലത്ത് ഒയാസിസ് കമ്പനി വില്ലേജിൽ നികുതിയടച്ചുവെന്നാണ് ശ്രീകണ്ഠൻ ചോദിക്കുന്നത്. സി.പി.എം അവിശ്വാസം കൊണ്ടുവരുന്നത് കുതിരക്കച്ചവടം നടത്താനാണെന്നും ശ്രീകണ്ഠൻ എംപി ആരോപിച്ചു.
ബ്രൂവറി വിവാദം കത്തി നിൽക്കെയാണ് എലപ്പുള്ളി പഞ്ചായത്തിൽ കോൺഗ്രസ് ഭരണസമിതിക്കെതിരെ സിപിഎം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. ഫെബ്രുവരി 14 ന് പ്രമേയം അവതരിപ്പിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
