എളനാട് തേക്ക് കൊള്ള ഒരു സ്ത്രീയിൽ അവസാനിപ്പിക്കാൻ നീക്കം
text_fieldsതൃശൂർ: മച്ചാട് റേഞ്ചിലെ എളനാട് തേക്ക് പ്ലാേൻറഷനിൽ നിന്ന് ഇരുന്നൂറ്റിയമ്പതോളം തേക്ക് കഴകൾ മുറിച്ച് കടത്തിയത് കേസ് ഒതുക്കി തീർക്കുന്നു. നേരത്തെ പീച്ചി വനത്തിൽ നിന്ന് മരം മുറിച്ച് കടത്തിയ സംഭവത്തിൽ ആദ്യം ആദിവാസികളിൽ കുറ്റം ചുമത്തി പിന്നീട് ഡെ. റേഞ്ചർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് സമാനമാണ് എളനാട് തേക്ക് പ്ലാേൻറഷൻ കേസിലും സംഭവിക്കുന്നതത്രെ. ഇവിടെ ഒരു സ്ത്രീയുടെ പേരിൽ കേസ് എടുത്ത് സംഭവം അവസാനിപ്പിക്കാനാണ് നീക്കം.
എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ മീനാക്ഷിപ്പത്ത് പ്ലാേൻറഷനിൽ നിന്ന് ഇരുന്നൂറ്റിയമ്പതോളം തേക്ക് കഴകളാണ് മുറിച്ചത്. ഏപ്രിൽ 30നാണ് തേക്ക് കഴകൾ പരുത്തിപ്ര പുത്തൻപുരയിൽ സരിതയുടെ വാഴത്തോട്ടത്തിൽ കണ്ടെത്തിയത്. അന്ന് തന്നെ തേക്ക് കഴയും സരിതയെയും കസ്റ്റഡിയിലെടുത്തു. പിന്നീട് മേയ് രണ്ടിന് െതളിവെടുപ്പിനിടെയാണ് വൻതോതിൽ കഴകൾ മുറിച്ചതായി അറിഞ്ഞത്. സ്റ്റേഷനോട് ചേർന്നുള്ള തോട്ടത്തിൽ നിന്നും വൻതോതിൽ തേക്ക് കഴകൾ മുറിച്ച് കടത്തിയിട്ടിെല്ലന്ന വിശദീകരണം സംശയകരമാണെന്ന് വനംവകുപ്പിെല ഉദ്യോഗസ്ഥർ തന്നെ ചൂണ്ടിക്കാട്ടുന്നു.
പത്ത് വർഷമെത്തിയ തേക്ക് കഴകളാണ് മുറിച്ചു നീക്കിയത്. ഒന്നര ഏക്കർ ഭൂമിയിൽ നിന്ന് വൻതോതിൽ തേക്ക് കഴകൾ വെട്ടി വെളുപ്പിച്ചിട്ടും ദിവസങ്ങളോളം ഉദ്യോഗസ്ഥർ അറിഞ്ഞില്ലെന്നതാണ് കൗതുകകരം. അതിലുപരി ഒരു സ്ത്രീയാണ് ഇത് ചെയ്തതെന്ന ഉദ്യോഗസ്ഥരുെട വാദം സംശയം വർധിപ്പിക്കുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും വനംവകുപ്പ് നടപടികളിലേക്ക് കടന്നിട്ടില്ല. അന്വേഷണവും നടക്കുന്നില്ല. എങ്ങനെെയങ്കിലും തേഞ്ഞ് മാഞ്ഞ് പോട്ടെ എന്നാണ് അധികൃതരുടെ നിലപാട്.
50-60 വർഷങ്ങൾക്ക് ശേഷമാണ് പ്ലാേൻറഷനിൽ നിന്ന് തേക്കുകൾ മുറിക്കുക. ഈ ഇനത്തിൽ സർക്കാറിലേക്ക് ലഭിക്കേണ്ട കോടികളാണ് നഷ്ടപ്പെടുത്തിയത്. കോടികൾ വരുമാന നഷ്ടമുണ്ടാക്കിയ കേസിൽ 25,000 രൂപയാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
