Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎളമരം കരീം സി.പി.എം...

എളമരം കരീം സി.പി.എം രാജ്യസഭ സ്ഥാനാർഥി

text_fields
bookmark_border
എളമരം കരീം സി.പി.എം രാജ്യസഭ സ്ഥാനാർഥി
cancel

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എളമരം കരീമിനെ രാജ്യസഭാ സ്ഥാനാർഥിയാക്കാൻ സി.പി.എം സംസ്ഥാന സെക്ര​േട്ടറിയറ്റ്​ യോഗം തീരുമാനിച്ചു. എൽ.ഡി.എഫിന്​ വിജയിപ്പിക്കാൻ കഴിയുന്ന രണ്ട്​ സീറ്റുകളിലൊന്നിൽ സ്ഥാനാർഥിയായി ബിനോയ്​ വിശ്വത്തെ സി.പി.​െഎ നേരത്തേ നിശ്ചയിച്ചിരുന്നു. എളമരം കരീമും ബിനോയ്​ വിശ്വവും തിങ്കളാഴ്​ച നാമനിർദേശപത്രിക സമർപ്പിക്കും.

ജയിപ്പിക്കാൻ കഴിയുന്ന ഏക രാജ്യസഭാ സീറ്റിനെച്ചൊല്ലി യു.ഡി.എഫിലും കോൺഗ്രസിലും തർക്കം രൂക്ഷമായ സ്ഥിതിക്ക്​ മൂന്നാമതൊരു സ്ഥാനാർഥിയെ എൽ.ഡി.എഫ്​ നിർത്തുമെന്ന്​ ആഭ്യൂഹമുണ്ടായിരുന്നു. എന്നാൽ, അത്തരമൊരു നീക്കമില്ലെന്ന്​ സി.പി.എം വൃത്തങ്ങൾ അറിയിച്ചു.

സി.​െഎ.ടി.യു ദേശീയ സെക്രട്ടറി കൂടിയായ എളമരം കരീമി​​​​​െൻറ പേര്​ ​​െഎകകണ്​ഠ്യേനയാണ്​ വെള്ളിയാഴ്​ച ചേർന്ന യോഗം അംഗീകരിച്ചത്​. ഇടതുപക്ഷനിലപാട്​ പാർലമ​​​​െൻറിൽ ശക്​തമായി അവതരിപ്പിക്കാൻ കഴിയുന്ന മുതിർന്ന നേതാവ്​ വേണമെന്ന നിലപാടാണ്​ സ്​ഥാനാർഥിത്വം കരീമിലേക്ക്​ എത്തിച്ചത്​​. ജനീവയിൽ ചേർന്ന 108ാമത്​ അന്താരാഷ്​ട്ര ​ലേബർ കോൺഫറൻസിൽ പ​െങ്കടുത്ത്​ വ്യാഴാഴ്​ചയാണ്​ കരീം മടങ്ങിയെത്തിയത്​.

സി.പി.എം സംസ്ഥാന സെ​ക്ര​േട്ടറിയറ്റ്​ അംഗം കൂടിയായ അദ്ദേഹം 1996ൽ കോഴിക്കോട്​ -രണ്ട്​ മണ്ഡലത്തിൽ നിന്നാണ്​ നിയമസഭയിലെത്തിയത്​. 2001ൽ പരാജയപ്പെ​െട്ടങ്കിലും 2006ൽ ബേപ്പൂരിൽനിന്ന്​ വിജയിച്ചു. വി.എസ്​. അച്യുതാനന്ദൻ സർക്കാറിൽ വ്യവസായമന്ത്രിയായി. 2011ൽ വീണ്ടും ബേപ്പൂരിനെ പ്രതിനിധീകരിച്ചു. 

എസ്​.എഫ്​.​െഎയുടെ ആദ്യകാല രൂപമായ കെ.എസ്.എഫിലൂടെ 1971ലാണ്​ രാഷ്​ട്രീയപ്രവർത്തനം ആരംഭിച്ചത്​. 2005ൽ സി.പി.എം സംസ്ഥാനസമിതി അംഗമായി. സി.​െഎ.ടി.യു റോഡ്​ ട്രാൻസ്​പോർട്ട്​ വർക്കേഴ്​സ്​ ഫെഡറേഷൻ ജനറൽ സെക്രട്ടറി, ഒാൾ ഇന്ത്യ റോഡ്​ ട്രാൻസ്​പോർട്ട്​ ഫെഡറേഷൻ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
റഹ്​മത്താണ്​ ഭാര്യ. മക്കൾ: സുമി( ലണ്ടൻ), നിമ്മി.

ഇടത്​-മതേതര കക്ഷികളുമായി യോജിച്ച്​ പ്രവർത്തിക്കും -എളമരം കരീം
തിരുവനന്തപുരം: ഇടതുപക്ഷ, മതേതര കക്ഷികളുമായി യോജിച്ച്​ പ്രവർത്തിക്കുമെന്ന്​ സി.പി.എം രാജ്യസഭാ സ്​ഥാനാർഥി എളമരം കരീം പറഞ്ഞു. കേരളത്തി​​​​​െൻറ താൽപര്യം സംരക്ഷിക്കും. തൊഴിലാളിവിരുദ്ധ നടപടികളെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elamaram kareemkerala newsmalayalam newsRajyasabha Candidate
News Summary - Elamaram Kareem Rajyasabha Candidate-Kerala News
Next Story