Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവി. മുളീധരനോട്​...

വി. മുളീധരനോട്​ സഹതാപം; കത്തിെൻറ സ്​ഥിതി പോലും അദ്ദേഹത്തിന്​ അറിയില്ല -എളമരം കരീം

text_fields
bookmark_border
വി. മുളീധരനോട്​ സഹതാപം; കത്തിെൻറ സ്​ഥിതി പോലും അദ്ദേഹത്തിന്​ അറിയില്ല -എളമരം കരീം
cancel

കോഴിക്കോട്​: ​േകന്ദ്ര കാബിനറ്റ്​ മന്ത്രിമാർ എടുക്കുന്ന തീരുമാനം പോലും അറിയാത്ത കേന്ദ്ര വി​േദശകാര്യ സഹമന്ത്രി വി. മുളീധരനോട്​ സഹതാപമുണ്ടെന്ന്​ എളമരം കരീം എം.പി. പ്രവാസികളെ നാട്ടിലെത്തിക്കാനായി കൂടുതൽ വിമാന സർവിസ്​ അനുവദിക്കണം എന്നാവശ്യപ്പെട്ട്​ കേരള പ്രവാസി സംഘത്തി​െൻറ പ്രതിഷേധ സംഗമം എയർ ഇന്ത്യ ഒാഫിസിനു മുന്നിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വന്ദേഭാരത്​ മിഷ​െൻറ ഭാഗമായി അനുവദിച്ച വിമാനങ്ങൾ വർധിപ്പിക്കണമെന്ന്​ കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആവശ്യത്തിന്​ സർവിസ്​ കിട്ടിയില്ല. പുറത്തു നിന്ന്​ വരുന്നവർ ​പരിശോധന നടത്തി രോഗബാധിതരല്ലെന്ന്​ ഉറപ്പുവരുത്തണം എന്ന്​ കേരളം കേന്ദ്രത്തോട്​ ആവശ്യപ്പെട്ടിരുന്നു​. കേന്ദ്ര സർക്കാറിന്​ മാത്രമേ മറ്റുരാജ്യങ്ങളിലെ സർക്കാറുമായി ബന്ധപ്പെടാൻ അനുവാദമുള്ളൂ. പ്രവാസികൾക്ക്​ വേണ്ടി കേരളം നടത്തിയ ഇടപെടുലുകളെ​ പ്രകീർത്തിച്ച്​ കേന്ദ്രസർക്കാർ കത്തയച്ചിട്ടുണ്ട്​. കേന്ദ്ര നിലപാട്​ പോലും അറിയാതെയാണ്​ ​കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി പ്രസ്​താവന ഇറക്കുന്നത്​.



സഹമന്ത്രി എന്ന്​ പറയുന്നവർ വളരെ കഷ്​ടത്തിലാണ്​. കാബിനറ്റ്​ യോഗത്തിൽ പ​െങ്കടുക്കാനാവില്ല. കാബിനറ്റ്​ മന്ത്രമാർ ഒരു ഫയൽ പോലും അവർക്ക്​ നൽകില്ല. അദ്ദേഹത്തി​െൻറ വിഷമകരമായ അവസ്​ഥ പ്രതിഫലിക്കുന്നതാണ്,​ സെക്രട്ടറി അയച്ച കത്തിെൻറ സ്​ഥിതി പോലും അദ്ദേഹത്തിന്​ അറിയില്ല എന്നത്​. അതുകൊണ്ടാണ്​ അദ്ദേഹം പ്രസ്​താവന നടത്തുന്നത്​. പരിശോധന നടത്താതെ ഒരാളെയും കൊണ്ടുവരേണ്ട എന്നത്​ കേന്ദ്ര സർക്കാറി​െൻറ തീരുമാനമാണ്​ എന്ന്​ മുമ്പ്​ പത്ര പ്രസ്​താവന നടത്തിയ ആളാണ്​ മുരളീധരൻ. രാഷ്​ട്രീയ താത്​പര്യം വെച്ച്​ ഇത്തരം കാര്യങ്ങളെ വളച്ചൊടിക്കുന്നത്​ സംസ്​ഥാനത്തിന്​ ഹിതകരമല്ല. അതാണ്​ കുത്തിത്തിരിപ്പുണ്ടാക്കരുത്​ എന്ന്​ മുഖ്യമന്ത്രി പറഞ്ഞത്​. എല്ലാവർക്കും അത്​ ബാധകമാണ്​.

ഒരു സംസ്​ഥാനത്തെ സംവിധാനങ്ങളെല്ലാം ഒന്നിച്ചു പ്രവർത്തിക്കു​േമ്പാൾ അതിനെ സഹായിക്കുകയല്ലേ വേണ്ടത്​?. കേന്ദ്ര മന്ത്രിയായാലും മറ്റ്​ ആരായാലും. അതിനെന്താണ്​ ഇത്ര അസഹിഷ്​ണുത. ഗൾഫ്​ രാജ്യങ്ങളിൽ നമ്മുടെ സഹോദരൻമാർ മരിക്കുന്നതിനെ കുറിച്ച്​ വാർത്തകൾ വന്നു. എല്ലാ മരണവും ദുഃഖകരമാണ്​. ആ മരണത്തെ രാഷ​്ട്രീയ താത്​പര്യങ്ങൾ വെച്ച്​ ആ​േഘാഷിക്കുന്നത്​​ ഹീനമായ നടപടിയാണ്​.

കേരളത്തിലെ ഒരു പ്രധാന പത്രം ഗൾഫിൽ നിന്ന്​ മരിച്ചവരുടെ മാത്രം ചിത്രങ്ങൾ ഒന്നാം പേജിൽ വാർത്തയാക്കി കൊടുത്തതി​െൻറ പിന്നിൽ മരിച്ചവരോടുള്ള ആദരവോ ദുഃഖമോ അല്ല< മറിച്ച്​, സങ്കുചിതമായ രാഷ്​ട്രീയ ലക്ഷ്യം മാത്രമാണ്​. പ്രവാസി സമരത്തി​െൻറ പ്രചാരണത്തിനായി ഇൗ സംഭവമൊന്നും അറിയാത്ത ആരോ ഒരാൾ ആ ചിത്രമെടുത്ത്​ വാട്​സ്​ ആപ് ഗ്രൂപ്പിലുമിട്ടു. പ്രവാസി സംഘം ഒൗദ്യോഗികമായി ഇട്ട പോസ്​റ്ററായിരുന്നില്ല അത്​. അവരുടെ നീച പ്രവൃത്തിയെ ആളുകൾ വിമർശിച്ചപ്പോൾ ഇൗ പോസ്​റ്റർ ആയുധമാക്കി മീഡിയ വൺ ന്യായീകരിക്കാൻ രംഗത്തു വന്നത്​ അങ്ങേയറ്റം അപഹാസ്യമാണ്​. ഇത്രയും വില കുറയരുതായിരുന്നു. മൃതശരീരം വെച്ച്​ രാഷ്​ട്രീയം കളിക്കുന്നത്​ നീചമാണ്​.

മീഡിയാവണ്ണും മാധ്യമവും പ്രതിനിധാനം ചെയ്യുന്ന രാഷ്​ട്രീയ പ്രസ്​ഥാനം കേരളത്തിൽ ഒരു രാഷ്​ട്രീയ മുന്നണി രൂപവത്​കരിക്കുന്നുണ്ട്​. ആ രാഷ്​ട്രീയ പ്രവേശനത്തിന്​ രോഗബാധിതരായി മരിച്ചു വീഴുന്നവരുടെ മൃതശരീരം ഉപയോഗിക്കരുത്​. ഗൾഫ്​ രാജ്യങ്ങളിൽ ചികിത്സകിട്ടാതെ മരിച്ചുവെന്ന്​ പറയുന്നത്​ ആ രാജ്യങ്ങളെ അപമാനിക്കലാണ്​. അവിടുത്തെ ഭരണാധികാരികളെ അപമാനിക്കലാണ്​. അങ്ങനെ ധൈര്യമായി പറയാൻ ന​െട്ടല്ലില്ലാത്തതിനാൽ അന്ന്​ പ്രസിദ്ധീകരിച്ച വാർത്തകൾ ഒാൺലൈനിൽ പോലും ഗൾഫ്​ രാജ്യങ്ങളിൽ പ്രസിദ്ധീകരിച്ചില്ല.

നാട്ടിലെത്താനായി എത്രപേരാണ്​ നടന്നുപോയി കുഴഞ്ഞു വീണും ട്രെയിനിടിച്ചും മരിച്ചത്​. രണ്ടു കുഞ്ഞുങ്ങളെ കൈയിലേന്തി നടന്ന അമ്മ പറഞ്ഞത്​ ഭക്ഷണം കിട്ടാതെ കുഞ്ഞ്​ കൈയിൽ കിടന്നു മരിച്ചുവെന്നാണ്​. ഇതൊന്നും പ്രവാസികളുടെ മരണത്തി​െൻറ ചിത്രമെടുത്ത്​ വാർത്തയാക്കിയ പത്രത്തിന്​ കൊടുക്കാൻ തോന്നിയില്ല. അവർ മറ്റ്​ സമുദായക്കാരായതിനാ​ലാണോ? അല്ലെങ്കിൽ ബി.ജെ.പി സർക്കാറിനെ വിമർശിക്കാൻ ഉള്ള താത്​പര്യക്കുറവോ?

പ്രവാസികൾക്കും മറ്റും പുതിയ സംരംഭങ്ങൾ തുടങ്ങാൻ കേന്ദ്രസർക്കാറും സഹായിക്കണം. അതിന്​ കേന്ദ്ര സർക്കാർ ബാങ്കിൽ നിന്ന്​ വായ്​പ എടുക്കാനാണ്​ പറഞ്ഞത്​. 20 ലക്ഷം കോടി രൂപയുടെ പാക്കേജാണ്​ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്​. അതിൽ രണ്ട്​ ലക്ഷം കോടി മാത്രമാണ്​ കേന്ദ്ര സർക്കാർ വിഹിതം. ബാക്കിയെല്ലാം ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങൾ പേരുമാറ്റിയതാണ്​.

വ്യവസായികളോട്​ ജീവനക്കാരെ പിരിച്ചുവിടരുത്​ ശമ്പളം കൊടുക്കരുതെന്ന്​ പറഞ്ഞു. എന്നാൽ ശമ്പളത്തി​െൻറ ​80 ശതമാനമെങ്കിലും സർക്കാർ ഏറ്റെടുത്തോ?

ഡീസലിന്​ ലിറ്ററിന്​ എട്ടുരൂപയാണ്​ ഇൗ ഒരുമാസത്തിൽ മാത്രം വർധിച്ചത്​. ബസ്​ സർവിസ്​​ നടത്താൻ പറ്റാത്ത അവസ്​ഥയാണ്​.

ആളുകൾക്ക്​ ഒരു മാസം 7000 രൂപ കൈയിൽ കിട്ടുന്ന തരത്തിൽ പാക്കേജ്​ പ്രഖ്യാപിക്കണമെന്ന്​ ആവശ്യപ്പെട്ടു കേരളം. ഒന്നും നടന്നില്ല. പ്രവാസികൾ തിരിച്ചു വന്നാൽ അവർക്ക്​ തൊഴിൽ ചെയ്​ത്​ ജീവിക്കാനുള്ള അവസ്​ഥ ഉണ്ടാക്കണം.

വളരെ ക്രൂരമായ നിലപാടാണ്​ കേന്ദ്രസർക്കാറുകൾ സംസ്​ഥാന സർക്കാറുക​േളാട്​ ചെയ്യുന്നത്​. വായ്​പ എടുക്കുന്നതി​െൻറ പരിധി വർധിപ്പിക്കണമെന്ന്​ കേന്ദ്രത്തോട്​ ആവശ്യപ്പെട്ടപ്പോൾ വൈദ്യുതി സ്വകാര്യ വത്​കരിക്കുന്നത്​ അംഗീകരിക്കണമെന്ന വ്യസ്​ഥ വെച്ചിരിക്കുകയാണ്​. കഴിയാവുന്നത്ര എയർ ലൈൻ സർവിസുകൾ ആരംഭിച്ച്​ വിദേരാജ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കണം. ക്വാറൻറീൻ ചെയ്യുന്നതിന്​ വേണ്ട സൗകര്യങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും എളമരം കരീം പറഞ്ഞു.


എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ബാദുഷ കടലുണ്ടി, സി.വി ഇക്​ബാൽ, കബീർ സലാല എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ELAMARAM KAREEMV MURALEEDHARANCPMKERALA PRAVASI SANGAM
Next Story