Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2026 3:02 PM IST Updated On
date_range 27 March 2026 3:02 PM IST'അനാരോഗ്യമല്ല, മുനീറിനെ മുസ്‍ലിം ലീഗ് സ്ഥാനാർഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്‍ലാമിയുടെ ഇടപെടൽ കാരണം'- എളമരം കരീം
text_fieldsbookmark_border
കോഴിക്കോട്: എം.കെ മുനീറിനെ മുസ്‍ലിം ലീഗ് സ്ഥാനാർഥിയാക്കാതിരുന്നത് ജമാഅത്തെ ഇസ്‍ലാമിയുടെ ഇടപെടൽ കാരണമെന്ന് സി.പി.എം നേതാവ് എളമരം കരീം. ജമാഅത്തെ ഇസ്‍ലാമിയോട് മുനീർ ആശയപരമായ വിയോജിപ്പ് പ്രകടിപ്പിച്ചതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.
മത്സരിപ്പിക്കാത്തത് അനാരോഗ്യം കൊണ്ട് മാത്രമെന്ന വാദത്തിൽ കഴമ്പില്ല. ജമാഅത്തെ ഇസ്‍ലാമിയുടെ രാഷ്ട്രീയം സംബന്ധിച്ച് അദ്ദേഹം ഒരു പുസ്തകം തന്നെ എഴുതിയിരുന്നു. ആർ.എസ്.എസിനെ പോലെ മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയമാണ് ജമാഅത്തെ ഇസ്‍ലായുടേത്. അവർ ഈ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനൊപ്പമാണ്. ലീഗിലെ സമുന്നത നേതാക്കൾ നേരത്തെതന്നെ അതിനെതിരെ ആദർശപരമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

