സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.കെ മഹമൂദ് മുസ്ലിയാർ നിര്യാതനായി
text_fieldsചെറുവത്തൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കാസർകോട് ജില്ലാ ജനറൽ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ഖാളി ഇ.കെ മഹമൂദ് മുസ്ലിയാർ (75) നിര്യാതനായി. അസുഖത്തെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസമായി വിശ്രമത്തിലായിരുന്നു. ബുധനാഴ്ച കാലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
നിരവധി മഹല്ലുകളിൽ മുദരിസായി സേവനം ചെയ്ത മഹമൂദ് മുസ്ലിയാർ മുപ്പത്തഞ്ച് വർഷമായി നീലേശ്വരം ഖാസിയായി സേവനം ചെയ്തു വരുന്നു. പേരൂൽ, പള്ളിക്കര സംയുക്ത ജമാഅത് ഖാളി, നീലേശ്വരം മർകസ് ദഅവാ കോളജ് രക്ഷാധികാരി, തുടങ്ങിയ ഒട്ടനേകം പദവികൾ വഹിച്ചു വരികയായിരുന്നു.
നീലേശ്വരം കോട്ടപ്പുറം മുണ്ടക്കുണ്ട് മുഹമ്മദ് മുസ്ലിയാരുടെയും ബീഫാതിമയുടെയും മകനാണ്. ഭാര്യ: എ. സി മറിയുമ്മ മക്കൾ: ശരീഫ, മിസ് രിയ, അശ്റഫ് (അബൂദാബി) മരുമക്കൾ: റഫീഖ് ഹാജി (തുരുത്തി, ശാദുലി ) (പളളിക്കര), ജുവൈരിയ (നീലേശ്വരം) . സഹോദരങ്ങൾ: റുഖിയ, സൈനബ.

