ചെന്നിത്തലയെയോ, കുഞ്ഞാലിക്കുട്ടിയേയോ മുഖ്യമന്ത്രിയാക്കണം -കേരള ദലിത് ഫെഡറേഷൻ
text_fieldsകോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയോ മുസ്ലീം ലീഗ് ദേശീയജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാക്കണമെന്ന് ഹൈക്കമാൻഡിനോട് ആവശ്യപ്പെടുന്നതായി കേരള ദലിത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ അധികാരകേന്ദ്രങ്ങളിൽ നിന്നും മുസ്ലിംകളെ തുടച്ചുമാറ്റുന്ന ബി.ജെ.പിക്കും കേന്ദ്രസർക്കാറിനും കൊടുക്കാവുന്ന ഏറ്റവും വലിയ പ്രഹരമായിരിക്കും കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നത്. കുഞ്ഞാലിക്കുട്ടിയും രമേശ് ചെന്നിത്തലയും മികച്ച ഭരണാധികാരികൾ എന്ന നിലയിൽ കഴിവ് തെളിയിച്ചവരാണ്. എം.പിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഹൈക്കമാഡ് എടുത്ത സ്ഥിതിക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല.
അങ്ങനെ പരിഗണിക്കുകയാണെങ്കിൽ മുതിർന്ന പാർലമെന്റ് അംഗമെന്ന നിലയിലും ദലിത് വിഭാഗക്കാരനെന്ന നിലയിലും കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കണമെന്നും കേരള ദലിത് ഫെഡറേഷൻ ആവശ്യപ്പെട്ടു.
വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി ഐവർകാല ദിലീപ്, കെ.പി. റുഫാസ്, മഹേഷ് എഴുപ്പുന്ന എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

