Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവതിക്ക്​ കാട്ടിൽ...

യുവതിക്ക്​ കാട്ടിൽ എട്ടാം പ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതർ

text_fields
bookmark_border
യുവതിക്ക്​ കാട്ടിൽ എട്ടാം പ്രസവം; അമ്മയും കുഞ്ഞും സുരക്ഷിതർ
cancel

വ​ട​ശ്ശേ​രി​ക്ക​ര: പ​ത്ത​നം​തി​ട്ട മ​ഞ്ഞ​ത്തോ​ട്ടി​ല്‍ യു​വ​തി​ക്ക്​ കാ​ട്ടി​ൽ എ​ട്ടാം പ്ര​സ​വം. യു​വ​തി​യും കു​ഞ്ഞും സു​ഖ​മാ​യി​രി​ക്കു​ന്നു. മ​ല​മ്പ​ണ്ടാ​ര വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട യു​വ​തി​യാ​ണ്​ ശ​നി​യാ​ഴ്ച എ​ട്ടാ​മ​ത്തെ കു​ട്ടി​ക്ക്​ കാ​ട്ടി​ൽ ജ​ന്മം ന​ൽ​കി​യ​ത്. ളാ​ഹ മ​ഞ്ഞ​ത്തോ​ട്ടി​ൽ മോ​ഹ​ന​ന്റെ ഭാ​ര്യ സു​മു​ത്ര​യാ​ണ് (33) ശ​നി​യാ​ഴ്ച രാ​വി​ലെ പ്ര​സ​വി​ച്ച​ത്. കു​ട്ടി​ക്ക്​ 1.9 കി​ലോ ഭാ​ര​മു​ണ്ട്. കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ളി​ല്ല.

പ്ര​ദേ​ശ​ത്ത് അ​നു​ഭ​വ​പ്പെ​ടു​ന്ന കൊ​ടും​ത​ണു​പ്പും പ​ക​ലി​ലെ ചൂ​ടും കാ​ര​ണം ആ​ണ്‍കു​ട്ടി​ക്ക് ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍ സ​ജീ​വ പ​രി​ച​ര​ണ​ത്തി​ലാ​ണ്. അ​മ്മ​യെ​യും ന​വ​ജാ​ത ശി​ശു​വി​നെ​യും ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റാ​ൻ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും സു​മു​ത്ര ത​യാ​റാ​യി​ല്ല.

ഇ​തി​ന്​ മു​മ്പു​ള്ള ഏ​ഴു പ്ര​സ​വ​വും കാ​ട്ടി​ലാ​യി​രു​ന്നു​വെ​ന്നും ഏ​ഴ്​ കു​ട്ടി​ക​ളും സു​ര​ക്ഷി​ത​രാ​ണെ​ന്നും അ​തി​നാ​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​​റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും സു​മു​ത്ര ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രോ​ട്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childbirth
Next Story