Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃശൂരിൽ മൊബൈൽ ഫോൺ...

തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു

text_fields
bookmark_border
തൃശൂരിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ചു
cancel

തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകൾ ആദിത്യശ്രീയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 10.30നാണ് സംഭവം.

വിഡിയോ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. കുട്ടി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്ട്. കുട്ടിയും മുത്തശ്ശിയും മാത്രമാണു സംഭവസമയം വീട്ടിലുണ്ടായിരുന്നത്. ഭക്ഷണം എടുക്കാനായി മുത്തശ്ശി അടുക്കളയിലേക്കു പോയ സമയത്തായിരുന്നു അപകടം.

പൊട്ടിത്തെറിയിൽ കുട്ടിയുടെ വലതു കൈവിരലുകൾ അറ്റുപോകുകയും കൈപ്പത്തി തകരുകയും ചെയ്തിട്ടുണ്ട്. മുഖത്ത് ഗുരുതരമായി പരുക്കേറ്റതായും പൊലീസ് അറിയിച്ചു. പഴയന്നൂർ പൊലീസും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തുകയാണ്. അന്വേഷണത്തിന് ശേഷമേ സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. തിരുവില്വാമല പുനർജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിനിയാണ് ആദിത്യശ്രീ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thrissur Newsmobile phone explode
News Summary - Eight-year-old girl dies after mobile phone explodes in Thrissur
Next Story